ശക്തമായ വിന്റര്‍ സ്‌റ്റോം: ന്യൂഫൗണ്ട്‌ലാന്‍ഡില്‍ 85 സെന്റീമീറ്റര്‍ വരെ മഞ്ഞുവീഴ്ചയ്ക്ക് സാധ്യത; മുന്നറിയിപ്പ് നല്‍കി എണ്‍വയോണ്‍മെന്റ് കാനഡ

By: 600002 On: Mar 9, 2024, 10:55 AM

 

 

രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന വിന്റര്‍ സ്‌റ്റോം ന്യൂഫൗണ്ട്‌ലാന്‍ഡ് ആന്‍ഡ് ലാബ്രഡോറിലെ ചില ഭാഗങ്ങളില്‍ 85 സെന്റീമീറ്റര്‍ വരെ മഞ്ഞുവീഴ്ചയ്ക്ക് കാരണമാകുമെന്ന് എണ്‍വയോണ്‍മെന്റ് കാനഡ മുന്നറിയിപ്പ് നല്‍കി. ശനിയാഴ്ച രാവിലെയോടെ സെന്റ് ജോണ്‍സ് ഏരിയയില്‍ 55 മുതല്‍ 85 സെന്റീമീറ്റര്‍ വരെ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. പ്രവിശ്യയുടെ സൗത്ത്ഈസ്റ്റ് ഭാഗത്ത് മഞ്ഞ്, ഐസ് പെല്ലറ്റ്, ഫ്രീസിംഗ് റെയിന്‍ എന്നിവ അടിച്ചുകൊണ്ടിരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു. 

ശക്തമായ വിന്റര്‍ സ്റ്റോം, കനത്ത മഞ്ഞുവീഴ്ച മുന്നറിയിപ്പുകളെ തുടര്‍ന്ന് പ്രവിശ്യയിലുടനീളമുള്ള സ്‌കൂളുകളും പ്രൊവിന്‍ഷ്യല്‍, മുനിസിപ്പല്‍ സര്‍ക്കാര്‍ ഓഫീസുകളും അടച്ചു. അടിയന്തര സേവനങ്ങള്‍ നല്‍കുന്ന ചില ആരോഗ്യ കേന്ദ്രങ്ങള്‍ വരെ അടച്ചുപൂട്ടിയതായി അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ സെന്റ് ജോണ്‍സ് ഏരിയയിലെ മെട്രോബസ് സര്‍വീസും നിര്‍ത്തിവെച്ചു.