നിയമം കടുപ്പിച്ചു,യുകെ സ്വപ്‌നം ഉപേക്ഷിച്ച്‌ ഇന്ത്യക്കാര്‍,വൻ ഇടിവ്

By: 600007 On: Mar 8, 2024, 11:28 AM

 


ലണ്ടൻ: പുതിയ വിസ നിയമം വന്നതിന് പിന്നാലെ ബ്രിട്ടീഷ് സർവകലാശാലകളിലേക്ക് പഠനത്തിനായി അപേക്ഷകള്‍ അയക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തില്‍ വൻ ഇടിവ്.

യൂണിവേഴ്സിറ്റീസ് ആൻഡ് കോളേജസ് അഡ്മിഷൻ സർവീസിന്റെ (യുസിഎഎസ്) അടുത്തിടെ പുറത്തിറക്കിയ കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആകെ അന്താരാഷ്ട്ര ആപ്ലിക്കേഷനുകളുടെ എണ്ണം 0.7 ശതമാനം ഉയർന്നിട്ടുണ്ട്. എന്നാല്‍ ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളിലേക്ക് ഇന്ത്യയില്‍ നിന്നുള്ള അപേക്ഷകരുടെ എണ്ണത്തില്‍ നാല് ശതമാനമാണ് കുറവ് ഉണ്ടായത്. നെെജീരിയയില്‍ നിന്നുള്ള അപേക്ഷയിലും കുറവ് വന്നിട്ടുണ്ടെന്ന് കണക്കുകളില്‍ നിന്ന് വ്യക്തമാക്കുന്നു.