ഈ അന്താരാഷ്ട്ര വനിതാ ദിനത്തിൽ നാം അറി‍ഞ്ഞിരിക്കേണ്ടത്

By: 600007 On: Mar 8, 2024, 11:18 AM

 

 

മാർച്ച് 8 നാണ് എല്ലാ വർഷവും അന്താരാഷ്ട്ര വനിതാ ദിനം (International Women's Day 2024) ആഘോഷിക്കുന്നത്. സ്ത്രീകളുടെ നേട്ടങ്ങളെ ആദരിക്കുന്നതിനും സമൂഹത്തിന് അവർ നൽകിയ സംഭാവനകളെ അംഗീകരിക്കുന്നതിനും ലിംഗസമത്വത്തിന് വേണ്ടി സംസാരിക്കുന്നതിനുമായിട്ടാണ് വനിതാ ദിനം ആഘോഷിക്കുന്നത്.  'Invest in Women: Accelerate Progress,' എന്നതാണ് 2024-ലെ അന്താരാഷ്ട്ര വനിതാ ദിനം പ്രമേയം എന്നത്.


 സോഷ്യലിസ്റ്റ് പാർട്ടി ഓഫ് അമേരിക്കയുടെ പ്രഖ്യാപനത്തെ തുടർന്ന് 1909 ഫെബ്രുവരി 28 ന് അമേരിക്കയിൽ ആദ്യത്തെ ദേശീയ വനിതാ ദിനം ആചരിച്ചു. 1910-ൽ, കോപ്പൻഹേഗനിൽ നടന്ന അന്താരാഷ്‌ട്ര തൊഴിലാളി സ്ത്രീകളുടെ കോൺഫറൻസിൽ സ്ത്രീകളുടെ അവകാശങ്ങൾക്കും വോട്ടവകാശത്തിനും വേണ്ടി വാദിക്കാൻ ഒരു വാർഷിക വനിതാ ദിനം സ്ഥാപിക്കാൻ ക്ലാര സെറ്റ്കിൻ നിർദ്ദേശിച്ചു. ഈ നിർദ്ദേശം അംഗീകരിക്കപ്പെട്ടു. 

ലിംഗസമത്വത്തിനും സ്ത്രീകളുടെ അവകാശങ്ങൾക്കും വേണ്ടിയുള്ള  നിലയിൽ അന്താരാഷ്ട്ര വനിതാ ദിനത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ലോകമെമ്പാടുമുള്ള സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയ നേട്ടങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനുള്ള ഒരു വേദിയായി ഇത് പ്രവർത്തിക്കുന്നു.