കാര്‍ബണ്‍ ടാക്‌സ് റദ്ദാക്കണമെന്ന് ഒന്റാരിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡ്; ഇല്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ ട്രൂഡോ സര്‍ക്കാര്‍ തിരിച്ചടി നേരിടും

By: 600002 On: Mar 9, 2024, 8:41 AM

 


ആസൂത്രിതമായ വര്‍ധനവിന് മുന്നോടിയായി കാര്‍ബണ്‍ ടാക്‌സ് റദ്ദാക്കണമെന്ന് ഫെഡറല്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ച് ഒന്റാരിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡ്. കാര്‍ബണ്‍ ടാക്‌സ് റദ്ദാക്കിയില്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പരാജയപ്പെടുമെന്ന് ഫോര്‍ഡ് മുന്നറിയിപ്പ് നല്‍കി. മില്‍ട്ടണില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഡഗ് ഫോര്‍ഡ് അഭിപ്രായം പ്രകടമാക്കിയത്. ഒരു കൂട്ടം ആളുകള്‍ക്ക് മേല്‍ ചുമത്തിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും മോശമായ നികുതിയാണ് കാര്‍ബണ്‍ ടാക്‌സ് എന്ന് ഫോര്‍ഡ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഫെഡറല്‍ ഗവണ്‍മെന്റ് ഗ്യാസ് ടാക്‌സ് വര്‍ധിപ്പിക്കാന്‍ പോകുകയാണെന്ന് തനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഏപ്രില്‍ 1 മുതല്‍ കാര്‍ബണ്‍ ടാക്‌സ് 15 ഡോളര്‍ വര്‍ധിക്കുകയാണ്. 2030 വരെ ഓരോ വര്‍ഷവും ചെലവ് വര്‍ധിപ്പിക്കാനുള്ള ഫെഡറല്‍ സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമാണിത്. ഏപ്രിലിലെ കണക്കനുസരിച്ച്, ഒന്റാരിയോയിലെ നികുതി 17.71 സെന്റായിരിക്കും. 

കനേഡിയന്‍ ഫെഡറേഷന്‍ ഓഫ് ഇന്‍ഡിപെന്‍ഡന്റ് ബിസിനസ് ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്കുള്ള റിബേറ്റ് 2024 ല്‍ അഞ്ച് ശതമാനമായി കുറയ്ക്കുന്ന മാറ്റങ്ങള്‍ക്കെതിരെ നിവേദനം ആരംഭിച്ച സാഹചര്യത്തിലാണ് ഫോര്‍ഡിന്റെ പ്രതികരണം.