ഫെയ്‌സ്ബുക്ക് മാര്‍ക്കറ്റ്‌പ്ലെയ്‌സിലൂടെ വില്‍പ്പന നടത്തിയ ഐഫോണ്‍ അക്രമിച്ച് കവര്‍ച്ച ചെയ്തു

By: 600002 On: Mar 8, 2024, 2:16 PM

 

 

ഫെയ്‌സ്ബുക്ക് മാര്‍ക്കറ്റ്‌പ്ലെയ്‌സിലൂടെ ഐഫോണ്‍ വില്‍പ്പന നടത്തി തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ദര്‍ഹം റീജിയണല്‍ പോലീസ് പ്രതിയ്ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. ചൊവ്വാഴ്ചയാണ് അജാക്‌സിലെ സെവല്‍ ക്രസന്റ്, ടാംപ്‌സെറ്റ് അവന്യുവില്‍ തട്ടിപ്പ് നടന്നത്. 

സെല്‍ഫോണ്‍ വില്‍ക്കാന്‍ ഫെയ്‌സ്ബുക്ക് മാര്‍ക്കറ്റ് പ്ലെയ്‌സിലൂടെ പരിചയപ്പെട്ട അജ്ഞാതനായ ഒരാളെ കണ്ടുമുട്ടിയ ഇര ഫോണ്‍ വില്‍ക്കാനായി സ്ഥലത്ത് വെച്ച് കണ്ടുമുട്ടുകയായിരുന്നു. ഫോണ്‍ വാങ്ങാനെത്തിയയാള്‍ ഫോണ്‍ പരിശോധിക്കുന്നതിനിടയില്‍ കയ്യിലിരുന്ന പദാര്‍ത്ഥം വില്‍ക്കാനെത്തിയയാളുടെ മുഖത്തേക്ക് തളിക്കുകയും ഫോണുമായി രക്ഷപ്പെടുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇരയുടെ പരുക്ക് നിസാരമുള്ളതാണെന്ന് പോലീസ് വ്യക്തമാക്കി. 

25 വയസ് തോന്നിക്കുന്ന ചുരുണ്ട കറുത്ത മുടിയുള്ള മെലിഞ്ഞ ശരീരമുള്ളയാളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. നീല മാസ്‌കും, ബ്ലാക്ക് ബോംബര്‍ ജാക്കറ്റ്, ബ്ലാക്ക് ഹൂഡി സ്വെറ്റര്‍, ബ്ലാക്ക് ജോഗ്ഗിംഗ് പാന്റ്‌സ് എന്നിവയാണ് പ്രതി ധരിച്ചിരുന്നത്.