കനേഡിയന്‍ പൗരന്മാര്‍ ബില്യണ്‍ കണക്കിന് ഡോളര്‍ 'അധിക' ബാങ്ക് ഫീസായി അടയ്ക്കുന്നതായി റിപ്പോര്‍ട്ട് 

By: 600002 On: Mar 8, 2024, 1:46 PM

 

 

ബാങ്ക് ഫീസ് കുറയ്ക്കാന്‍ ഫെഡറല്‍ സര്‍ക്കാര്‍ പ്രേരിപ്പിക്കുമ്പോള്‍, നോര്‍ത്ത് ഇക്കണോമിക് കണ്‍സള്‍ട്ടന്‍സിയില്‍ നിന്നുള്ള റിപ്പോര്‍ട്ട് പ്രകാരം കനേഡിയന്‍ പൗരന്മാര്‍ പ്രതിവര്‍ഷം ബില്യണ്‍ ഡോളര്‍ അധികമായി ബാങ്ക് ഫീസ് നല്‍കുന്നുവെന്ന് പറയുന്നു. കനേഡിയന്‍ ബിഗ് ഫൈവ് ബാങ്കുകളായ ആര്‍ബിസി, ടിഡി, ബിഎംഒ, സിഐബിസി, സ്‌കോഷ്യാബാങ്ക് എന്നിവയുടെ ഫീസ് യുകെ, ഓസ്‌ട്രേലിയ എന്നിവടങ്ങളിലെ ഉപഭോക്താക്കള്‍ അടയ്ക്കുന്ന ഫീസുമായി താരതമ്യം ചെയ്തു. ഇതില്‍ കനേഡിയന്‍ പൗരന്മാര്‍ ബാങ്ക് അക്കൗണ്ടുകള്‍ക്കും മതിയായ ഫണ്ടുകള്‍ക്കുള്ള ഫീസ്, ഓവര്‍ഡ്രാഫ്റ്റ് ചാര്‍ജുകള്‍, മറ്റ് ബാങ്കുകളിലെ എടിഎമ്മുകള്‍ ആക്‌സസ് ചെയ്യല്‍ എന്നിവയ്ക്കും പ്രതിമാസം കൂടുതല്‍ പണം നല്‍കേണ്ടി വരുന്നുവെന്ന് പറയുന്നു. 

2022 ലെ റീട്ടെയ്ല്‍ ബാങ്കിംഗ് ലാഭവും നിക്ഷേപ അനുപാതവും ഉപയോഗിച്ച് കാനഡയിലെ ഏറ്റവും വലിയ അഞ്ച് ബാങ്കുകള്‍ക്ക് 7.73 ബില്യണ്‍ ഡോളര്‍ അധിക വരുമാനമുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ കണ്ടെത്തി. ഒരു കനേഡിയന്‍ പൗരന്‍ ഏകദേശം 250 ഡോളര്‍ അധിക ബാങ്ക് ഫീസ് നല്‍കുന്നുണ്ടെന്നാണ് കണക്ക്. 

യുകെയിലെയും ഓസ്‌ട്രേലിയയിലെയും പ്രമുഖ ബാങ്കുകള്‍ എല്ലാ ഉപഭോക്താക്കള്‍ക്കും സൗജന്യമായി അക്കൗണ്ടുകള്‍ വാഗ്ദാനം ചെയ്യുന്നതിനൊപ്പം ഒരു ഉപഭോക്താവിന് മതിയായ ഫണ്ട് ലഭിക്കാതെ വരുമ്പോള്‍ അവര്‍ ഫീസ് ഈടാക്കുകയില്ലെന്നും അല്ലെങ്കില്‍ കുറച്ച് ഡോളര്‍ മാത്രം ഈടാക്കുകയും ചെയ്യുന്നു. അതേസമയം, കനേഡിയന്‍ ബാങ്കുകള്‍ ഓരോ തവണയും 45 ഡോളര്‍ മുതല്‍ 50 ഡോളര്‍ വരെ ഈടാക്കുകയും ചെയ്യുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.