ഞായറാഴ്ച വൈകിട്ട് ടൊറന്റോയിലെ റെക്‌സ്‌ഡെയ്‌ലില്‍ വെടിയേറ്റ് കൊല്ലപ്പെട്ടയാള്‍ ബ്രിട്ടീഷ് കൊളബിയയിലെ മിഷന്‍ സ്വദേശിയായ 25 വയസ്സുള്ള ജസ്മിത് ബദേഷയാണെന്ന് ടൊറന്റോ പോലീസ് സ്ഥിരീകരിച്ചു. ബെര്‍ഗാമോട്ട് ഡ്രൈവിന് സമീപമുള്ള അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ പാര്‍ക്കിംഗ് ഏരിയയിലാണ് ബദേഷയെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. ഗുരുതരമായി പരുക്കേറ്റ ബദേഷിന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും യുവാവ് മരണത്തിന് കീഴടങ്ങിയതായി പോലീസ് പറഞ്ഞു. ബദേഷിന്റെ മരണം ഉള്‍പ്പെടെ ടൊറന്റോയില്‍ ഈ വര്‍ഷം 12 കൊലപാതകങ്ങളാണ് നടന്നതെന്ന് പോലീസ് പറയുന്നു.
പ്രതിയെക്കുറിച്ചോ കൊലപാതകത്തിന് കാരണമെന്താണെന്നോ വ്യക്തമാക്കിയിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 416-808-7400 എന്ന നമ്പറില്‍ വിളിക്കണമെന്ന് അറിയിച്ചു.