ക്യുബെക്കില്‍ രണ്ട് അഞ്ചാംപനി കേസുകള്‍ കൂടി സ്ഥിരീകരിച്ചു; ഇതോടെ പ്രവിശ്യയില്‍ രോഗബാധിതരുടെ എണ്ണം 12 ആയി 

By: 600002 On: Mar 8, 2024, 11:14 AM

 

 

ക്യുബെക്കില്‍ രണ്ട് അഞ്ചാംപനി കേസുകള്‍ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ പ്രവിശ്യയിലെ രോഗബാധിതരുടെ എണ്ണം 12 ആയി. മോണ്‍ട്രിയലിലാണ് രണ്ട് കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരു കേസ് ലാവലിലും മറ്റൊന്ന് മൗറിസി മേഖലയിലുമാണെന്ന് ക്യുബെക്ക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. 

രണ്ട് പുതിയ കേസുകള്‍ ഉള്‍പ്പെടെ അധികാരപരിധിയിലെ ഏഴ് കേസുകള്‍ കമ്മ്യൂണിറ്റി ട്രാന്‍സ്മിഷന്‍ മൂലമാണെന്നും രണ്ടെണ്ണം വിദേശ യാത്രയുമായി ബന്ധപ്പെട്ടാണെന്നും മോണ്‍ട്രിയല്‍ പബ്ലിക് ഹെല്‍ത്ത് ഏജന്‍സി സ്ഥിരീകരിച്ചു. രോഗബാധിതരായ വ്യക്തികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആളുകളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ ശക്തമാക്കുകയാണെന്ന് ഏജന്‍സി വ്യക്തമാക്കി.