മുകേഷ് അംബാനി നിതയ്ക്ക് നൽകിയത് പറുദീസയുടെ കണ്ണാടി

By: 600007 On: Mar 7, 2024, 12:51 PM


രാജ്യം കണ്ടതിൽ വെച്ച് ഏറ്റവും വലിയ ആഘോഷ മാമാങ്കമാണ് മുകേഷ് അംബാനി തന്റെ ഇളയ മകന്റെ വിവാഹത്തിന് മുന്നോടിയായി ഒരുക്കിയത്. മാർച്ച് ഒന്ന് മുതൽ മൂന്ന് വരെ നീണ്ടുനിന്ന ആഘോഷത്തിൽ പങ്കെടുക്കാൻ ആഗോള നേതാക്കൾ വരെയാണ് എത്തിയത്. 1250 കോടിയോളം രൂപയാണ് അനന്ത് അംബാനി രാധിക മർച്ചന്റ് പ്രീ വെഡിങ് പാർട്ടിക്കായി മുകേഷ് അംബാനി ചെലവഴിച്ചത്. അംബാനി കുടുംബത്തിലെ എല്ലാവരും മൂന്ന് ദിവസം ലൈം ലൈറ്റിൽ തിളങ്ങി നിന്നു.   ഇപ്പോഴിതാ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി അണിഞ്ഞ  വജ്രമോതിരം ആണ് ശ്രദ്ധ നേടുന്നത്. എൻഎംഎസിസി ഉദ്ഘാടന ചടങ്ങിലും നിത അംബാനി ഇതേ മോതിരം ധരിച്ചിരുന്നു. പറുദീസയുടെ കണ്ണാടി എന്നാണ് ഈ മോതിരം അറിയപ്പെടുന്നത്, മുഗൾ കാലം മുതൽ നിലവിലുള്ള ഈ  ഭീമൻ വജ്രമോതിരത്തിന് ഏകദേശം 53 കോടി രൂപയാണ് വില. 52.58 കാരറ്റാണ് ഇതിൻ്റെ ഭാരം.