മണിക്കൂറുകൾക്കുള്ളിൽഒരുമില്യൺ കടന്ന് അഞ്ചക്കള്ളകോക്കാൻട്രെയ്‌ലർ

By: 600007 On: Mar 7, 2024, 1:32 PM

 

 

ചെമ്പൻ വിനോദും ലുക്മാൻ അവറാനും പ്രധാന വേഷത്തിൽ അണിനിരക്കുന്ന ത്രില്ലറാണ് അഞ്ചക്കള്ളകോക്കാൻ. കേരള - കർണാടക അതിർത്തിയിൽ ഉള്ള കാളഹസ്തിയെന്ന സാങ്കല്പിക ഗ്രാമത്തിലെ ഒരു പോലീസ് സ്റ്റേഷൻ കേന്ദ്രമാക്കിയാണ് ചിത്രം കഥ പറയുന്നത്. തിങ്ക് മ്യൂസിക് ഇന്ത്യയുടെ യൂട്യൂബ് ചാനൽ വഴി ഇന്നലെ ചിത്രത്തിന്‍റെ ട്രെയ്‌ലർ എത്തിയിരുന്നു. കോമഡി പശ്ചാത്തലമുള്ള കളർഫുൾ ആക്ഷൻ ത്രില്ലർ ആണ് എന്ന് തോന്നിപ്പിക്കുന്നതാണ് ട്രെയ്‍ലര്‍. മണിക്കൂറുകൾക്കുള്ളിൽ ഒരു മില്യൺ വ്യൂസ് ആണ് ട്രെയ്‍ലര്‍ നേടിയിരിക്കുന്നത്.