മാസം ഭാര്യയ്‍ക്ക് ഷോംപ്പിം​ഗിനായി മാത്രം 8 ലക്ഷം രൂപഒരു ജോലിയും ചെയ്യണ്ടരാജകുമാരിയെപ്പോലെ ജീവിക്കണം

By: 600007 On: Mar 7, 2024, 12:43 PM

 

 

അമേരിക്കൻ സംരംഭകനും വ്യാപാരിയുമായ അർതുറോ പെസ്റ്റാന തൻ്റെ ഭാര്യക്ക് ഷോപ്പിംഗ് അലവൻസായി പ്രതിമാസം നൽകുന്നത് 8,000 പൗണ്ട് അതായത് ഏകദേശം 8 ലക്ഷം രൂപ. ഭാര്യ അമീറ ഇബ്രാഹിമിനെ ഒരു രാജകുമാരിയായാണ് ഇദ്ദേഹം കണക്കാക്കുന്നത്.  

2023 മെയ് മാസത്തിലാണ് ഇരുവരും വിവാഹിതരായത്. അതുകൊണ്ട് തന്നെ അമീറയ്ക്ക് വീട്ടുജോലികൾക്കും  വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഏതാനും മാസങ്ങൾക്കുമുമ്പ് ദമ്പതികൾക്ക് തിയാഗോ എന്ന ഒരു കുഞ്ഞ് പിറന്നിരുന്നു. തിയാഗോയെ പരിപാലിക്കുന്നതിൽ നിന്ന് അമീറയുടെ ശ്രദ്ധ അൽപ്പം പോലും മാറാൻ പാടില്ലാത്തതിനാൽ അമീറയ്ക്ക് മറ്റ് ബിസ്സിനസ്സുകൾ ചെയ്യാനും അർതുറോ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.


അർതുറോ പെസ്റ്റാന 12-ാം വയസ്സിൽ ആണ് അമീറ ഇബ്രാഹിമിനെ കണ്ടുമുട്ടിയത്. അന്നുമുതൽ അവളെ പ്രണയിച്ചുതുടങ്ങിയ അർതുറോ ആറു വർഷംകൊണ്ടാണ് അവളുടെ പ്രണയം തിരികെ സ്വന്തമാക്കിയത്. 18 -ാം വയസ്സിലാണ് അമീറ തനിക്ക് ഇഷ്ടമാണെന്ന് അർതുറോയെ അറിയിക്കുന്നത്. പിന്നീട് നീണ്ടകാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഡെയ്ലി മെയിലിന് നൽകിയ ഒരു അഭിമുഖത്തിൽ ഈ യുവ സംരംഭകൻ പറയുന്നത് തന്റെ മകനും ഭാര്യയും ഒരു ജോലിയും ചെയ്യുന്നത് തനിക്കിഷ്ടമല്ല, താൻ അവർക്കായി ഒരുക്കുന്ന രാജകീയ ജീവിതത്തിൽ ജീവിച്ചാൽ മാത്രം മതിയെന്നാണ്. ഭാര്യ ആഗ്രഹിക്കുന്നതെന്തും വാങ്ങിക്കാൻ താൻ ഭാര്യയ്ക്ക് എല്ലാമാസവും 10,000 ഡോളർ (ഏകദേശം 8 ലക്ഷം രൂപ) അലവൻസ് നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു