അറൈവ്കാന്‍ വിവാദത്തില്‍പ്പെട്ട കമ്പനിക്ക് 107 മില്യണ്‍ ഡോളര്‍ കരാര്‍ ഫെഡറല്‍ സര്‍ക്കാര്‍ നല്‍കിയതായി റിപ്പോര്‍ട്ട് 

By: 600002 On: Mar 7, 2024, 2:01 PM

 

 

കാനഡയിലെ ArriveCan ആപ്പുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഉള്‍പ്പെട്ട കമ്പനിയായ ജിസി സ്ട്രാറ്റജീസിന് 2011 മുതല്‍ 100 മില്യണ്‍ ഡോളറിലധികം മൂല്യമുള്ള കരാറുകള്‍ ഫെഡറല്‍ സര്‍ക്കാരില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്ന് കാനഡ കണ്‍ട്രോളര്‍ ജനറല്‍ പറയുന്നു. ജിസി സ്ട്രാറ്റജീസിനും മുന്‍ കമ്പനിയായ കോറെഡലിനും 107 മില്യണ്‍ ഡോളറിന്റെ 118 കരാറുകള്‍ നല്‍കിയിട്ടുണ്ടെന്ന് കണ്‍ട്രോളര്‍ ജനറല്‍ റോച്ച് ഹപ്പെ ഹൗസ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയെ അറിയിച്ചു. ജിസി സ്ട്രാറ്റജീസിന് മാത്രം 200 മില്യണ്‍ ഡോളറിലധികം കരാറുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ഫെഡറല്‍ ഗവണ്‍മെന്റ് പ്രോക്യുര്‍മെന്റ് ഡാറ്റാബേസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

പ്രോക്യുര്‍മെന്റ് ഡാറ്റാബേസിലെ വിവരങ്ങള്‍ പൂര്‍ണവും കൃത്യവുമാണെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ വകുപ്പുകളോട് താന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് ഹപ്പെ എംപിമാരോട് പറഞ്ഞു.