കുതിച്ചുയരുന്ന റീപ്ലെയ്‌സ്‌മെന്റ് കോസ്റ്റുകള്‍ക്കും തീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങള്‍ക്കും ഇടയില്‍ ഈ വര്‍ഷം കാനഡയില്‍ ഹോം ഇന്‍ഷുറന്‍സ് ചെലവേറിയതായി റിപ്പോര്‍ട്ട്. എന്നാല്‍ ഇന്‍ഷുറന്‍സ് ചെലവുകള്‍ നിയന്ത്രിക്കാന്‍ വീട്ടുടമകള്‍ക്ക് വഴികളുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. കനേഡിയന്‍ ഇന്‍ഷുറന്‍സ് അഗ്രഗേറ്ററായ മൈ ചോയ്‌സ് ഫിനാന്‍ഷ്യല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് അനുസരിച്ച് ജനുവരിയില്‍ നാഷണല്‍ ഹോം ഇന്‍ഷുറന്‍സ് വില കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 7.66 ശതമാനം വര്‍ധിച്ചു.
ക്ലെയിമുകള്‍ വര്‍ധിക്കുന്നത് തുടരുന്നിടത്തോളം ഇന്‍ഷുറന്‍സ് ഇന്‍ഡസ്ട്രി ക്ലെയിമുകള്‍ അടയ്ക്കുന്നതിന് നിരക്കുകള്‍ ഉയര്‍ത്തിക്കൊണ്ട് പ്രതികരിക്കുമെന്ന് Ratesdotca യിലെ വിദഗ്ധന്‍ ഡാനിയേല്‍ ഇവാന്‍സ് പറയുന്നു. ആദ്യമായി വീട് വാങ്ങുന്നവര്‍ക്കോ അല്ലെങ്കില്‍ ഇന്‍ഷുറന്‍സില്‍ ഗണ്യമായ വര്‍ധനവ് കാണുന്ന ബജറ്റിലുള്ളവര്‍ക്കോ ഇത് സാമ്പത്തിക സമ്മര്‍ദ്ദമുണ്ടാക്കുന്നതായി അദ്ദേഹം പറഞ്ഞു.
ബാങ്ക് ഓഫ് കാനഡ ബുധനാഴ്ച പ്രധാന പലിശ നിരക്ക് 5 ശതമാനമായി നിലനിര്‍ത്തിയതിന് പിന്നാലെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.