ആക്‌നീ ട്രീറ്റ്‌മെന്റുകളില്‍ ഉപയോഗിക്കുന്ന ചില ഉല്‍പ്പന്നങ്ങളില്‍ കാന്‍സറിന് കാരണമാകുന്ന ബെന്‍സീന്‍ ഉയര്‍ന്ന അളവില്‍ കണ്ടെത്തി 

By: 600002 On: Mar 7, 2024, 11:22 AM

 


ആക്‌നി ട്രീറ്റ്‌മെന്റുകളില്‍(മുഖക്കുരു ചികിത്സ) ഉപയോഗിക്കുന്ന Estee Lauder's Clinique, Target's Up & Up, Reckitt Benckiser ഉടമസ്ഥതയിലുള്ള Clearasil എന്നീ ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങളില്‍ കാന്‍സറിന് കാരണമാകുന്ന കെമിക്കലായ ബെന്‍സീന്‍ ഉയര്‍ന്ന അളവില്‍ കണ്ടെത്തിയതായി അമേരിക്കന്‍ ലബോറട്ടറി Valisure റിപ്പോര്‍ട്ട് ചെയ്തു. ഉല്‍പ്പന്നങ്ങള്‍ തിരിച്ചുവിളിക്കാനും അന്വേഷണം നടത്താനും വ്യവസായ മാര്‍ഗനിര്‍ദേശം പരിഷ്‌കരിക്കാനും ആവശ്യപ്പെട്ട് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനില്‍ നിവേദനവും സമര്‍പ്പിച്ചിട്ടുണ്ട്. 

മുഖക്കുരു ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ബെന്‍സോയില്‍ പെറോക്‌സൈഡ് ഉല്‍പ്പന്നങ്ങളില്‍ നിര്‍ദ്ദേശിച്ചതിലും ഉയര്‍ന്ന അളവില്‍ ബെന്‍സീന്‍ കണ്ടെത്തിയതായി ലബോറട്ടറി സ്ഥിരീകരിച്ചു. Proactive, Panoxyl, Walgreens  ന്റെ സോപ്പ് ബാര്‍, വാള്‍മാര്‍ട്ടിന്റെ Equate Beauty Acne Cream  എന്നീ ഉല്‍പ്പന്നങ്ങളിലും ബെന്‍സീന്‍ കണ്ടെത്തിയിട്ടുണ്ട്. ബ്രാന്‍ഡുകള്‍ ഇതുവരെ ഈ റിപ്പോര്‍ട്ടിനോട് പ്രതികരിച്ചിട്ടില്ല. Valisure ന്റെ അന്വേഷണത്തോട് എഫ്ഡിഎയും പ്രതികരിച്ചിട്ടില്ല.