ബാങ്ക് ഓഫ് കാനഡ പലിശ നിരക്ക് വീണ്ടും അഞ്ച് ശതമാനമായി നിലനിര്‍ത്തി 

By: 600002 On: Mar 7, 2024, 10:50 AM

 


പണപ്പെരുപ്പ നിരക്ക് സംബന്ധിച്ച ആശങ്കകള്‍ ചൂണ്ടിക്കാട്ടി ബാങ്ക് ഓഫ് കാനഡ പോളിസി നിരക്ക് വീണ്ടും അഞ്ച് ശതമാനമായി നിലനിര്‍ത്തി. കഴിഞ്ഞ ജൂലൈ മുതലാണ് ബാങ്ക് പലിശ നിരക്ക് അഞ്ച് ശതമാനമായി നിലനിര്‍ത്താന്‍ ആരംഭിച്ചത്. പലിശ നിരക്ക് കുറയ്ക്കുന്നത് ഇപ്പോഴും പരിഗണനയിലാണെന്ന് ബാങ്ക് ഓഫ് കാനഡ ഗവര്‍ണര്‍ ടിഫ് മക്ലെം പറഞ്ഞു. വര്‍ഷത്തിന്റെ മധ്യത്തോടെ പണപ്പെരുപ്പം മൂന്ന് ശതമാനത്തിന് അടുത്തെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. ജനുവരിയില്‍ പണപ്പെരുപ്പം 2.9 ശതമാനമായിരുന്നു, ഇപ്പോഴും ബാങ്കിന്റെ ലക്ഷ്യമായ 2 ശതമാനത്തിന് മുകളിലാണ്. കോര്‍ ഇന്‍ഫ്‌ളേഷന്‍ 3 മുതല്‍ 3.5 ശതമാനം വരെ നിലനില്‍ക്കുകയാണ്. 

സമീപകാലത്തായി ചെങ്കടലിലെ കപ്പല്‍പാതകള്‍ക്ക് നേരെയുള്ള ആക്രമണം പോലുള്ള ആഗോള സംഭവങ്ങള്‍ പണപ്പെരുപ്പം വര്‍ധിക്കാന്‍ കാരണമായതായി മക്ലെം പറഞ്ഞു. ഇത് എണ്ണ വിപണിയെ തടസ്സപ്പെടുത്തുകയും ഉയര്‍ന്ന വിലയിലേക്ക് നയിക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.