നീല ആധാർ ആർക്കൊക്കെ വേണം , ആനുകൂല്യങ്ങൾ ലഭിക്കാൻ ബ്ലൂ ആധാർ ഇവരെ സഹായിക്കും

By: 600007 On: Mar 6, 2024, 10:51 AM

 


ഇന്ത്യയിലെ പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. രാജ്യത്ത് സർക്കാർ സബ്‌സിഡികളും സ്കീമുകളും ലഭിക്കുന്നതിനും ഇന്ന് ആധാർ കാർഡ് നിർബന്ധമാണ്. ബാങ്ക് അക്കൗണ്ട് തുറക്കുന്നത് മുതൽ പാസ്‌പോർട്ടിന് അപേക്ഷിക്കുകയോ മൊബൈൽ സിം കാർഡ് എടുക്കുന്നത് വരെയുള്ള കാര്യങ്ങൾക്ക് ആധാർ കാർഡ് വേണം. ആധാർ കാർഡിൽ ബ്ലൂ ആധാർ എന്ന വിഭാഗം ഉണ്ട്. എന്താണ് ബ്ലൂ ആധാർ? ആർക്കൊക്കെ  ബ്ലൂ ആധാർ വേണം?  

 

 

യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) കുട്ടികൾക്കായി നൽകുന്ന ആധാർ കാർഡാണ് ബ്ലൂ ആധാർ. ബാൽ ആധാർ എന്നും പേരുണ്ട്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തൂതാണ് ബ്ലൂ ആധാർ. വിവിധ സർക്കാർ ക്ഷേമ പരിപാടികളിൽ കുട്ടികളെ ഉൾപ്പെടുത്തുമ്പോൾ നടപടികൾ എളുപ്പമാക്കാൻ ഇത് സഹായിക്കുന്നു.