ക്രെഡിറ്റ് കാർഡ് വിതരണ നിയമങ്ങളിൽ മാറ്റം, ബാങ്കുകൾക്ക് നിർദേശം നൽകി ആർബിഐ

By: 600007 On: Mar 6, 2024, 11:17 AM

 

 

 

ക്രെഡിറ്റ് കാർഡ് വിതരണവും അതിന്റെ ഉപയോഗവും സംബന്ധിച്ച നിയമങ്ങളിൽ റിസർവ് ബാങ്ക് മാറ്റങ്ങൾ വരുത്തി. ക്രെഡിറ്റ് കാർഡുകളുടെ വിതരണത്തിലും ഉപയോഗത്തിലും ഉപഭോക്താക്കൾക്ക് കൂടുതൽ തിരഞ്ഞെടുപ്പും സൌകര്യവും ഉറപ്പാക്കുക എന്നതാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നതിന് പിന്നിലെ ലക്ഷ്യമെന്ന് ആർബിഐ വ്യക്തമാക്കി.  മറ്റ് നെറ്റ്‌വർക്കുകൾ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ഉപഭോക്താക്കൾക്ക് നൽകണമെന്ന് റിസർവ് ബാങ്ക് ക്രെഡിറ്റ് കാർഡ് വിതരണ കമ്പനികൾക്ക് നിർദ്ദേശം നൽകി.