കാമുകിക്ക് വിലയേറിയ സമ്മാനങ്ങൾ വേണം, 5 ലക്ഷം തട്ടിയെടുത്ത് യുവാവ്

By: 600007 On: Mar 6, 2024, 11:26 AM

 

പെട്രോൾ പമ്പിൽ വച്ച് ഒരാളിൽ നിന്നും അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തതിന് മുഖ്യപ്രതി ഉൾപ്പെടെ മൂന്ന് പേരെ മധ്യപ്രദേശിൽ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. ക്രൈംബ്രാഞ്ചിൻ്റെയും ഛോട്ടി ഗ്വാൾട്ടോളി പൊലീസിൻ്റെയും സംയുക്ത സംഘമാണ് മൂന്നുപേരെയും പിടികൂടിയത്. എന്നാൽ, മോഷ്ടിക്കാനുണ്ടായ കാരണമാണ് പൊലീസുകാരെ അമ്പരപ്പിച്ചിരിക്കുന്നത് 

പ്രതികളിലൊരാൾ പറഞ്ഞത് തങ്ങളുടെ കൂട്ടുകാരന് ഒരു കാമുകിയുണ്ട്. അവൾക്ക് വില കൂടിയ സമ്മാനങ്ങൾ വേണം. അതിനുള്ള കാശ് അവന്റെ കയ്യിലുണ്ടായിരുന്നില്ല. അതുകൊണ്ടാണ് തങ്ങൾ കൊള്ളയടിച്ചത് എന്നാണ്. ഈ പറഞ്ഞ കാമുകിയുള്ള കൂട്ടുകാരനാണ് അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഒരാൾ. പെട്രോൾ പമ്പിൽ വച്ച് ദീപക് എന്നൊരു പ്രോപ്പർട്ടി ബ്രോക്കറുടെ പണമാണ് മൂവരും ചേർന്ന് കൊള്ളയടിച്ചത്. മുഖ്യപ്രതിക്ക് ദീപക്കിനെ നേരത്തെ തന്നെ അറിയാമായിരുന്നു. പ്രതികളിൽ നിന്ന് രണ്ടര ലക്ഷം രൂപയും കുറ്റകൃത്യത്തിന് ഉപയോഗിച്ച ബൈക്കും പൊലീസ് കണ്ടെടുത്തു.