കാനഡയില്‍ ഏറ്റവും കൂടുതല്‍ ഉപഭോക്തൃ കടം എഡ്മന്റണിലും കാല്‍ഗറിയിലും: ഇക്വിഫാക്‌സ് റിപ്പോര്‍ട്ട് 

By: 600002 On: Mar 6, 2024, 2:18 PM

 


കാനഡയില്‍ ഏറ്റവും കൂടുതല്‍ ഉപഭോക്തൃ കടം കാല്‍ഗറിയിലും എഡ്മന്റണിലുമെന്ന് ഇക്വിഫാക്‌സ് റിപ്പോര്‍ട്ട്. 2023 ലെ മൂന്നാം പാദത്തില്‍ കാല്‍ഗറിയിലെ ജനങ്ങള്‍ക്ക് ശരാശരി ഉപഭോക്തൃ കടം 23,885 ഡോളറാണെന്ന് റിപ്പോര്‍ട്ട് കണ്ടെത്തി. അതേസമയം, എഡ്മന്റണില്‍ 23,179 ഡോളറാണ് ഉപഭോക്തൃ കടം. ഉയര്‍ന്ന ജീവിതച്ചെലവ്, പണപ്പെരുപ്പം, ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റുകള്‍, മോര്‍ഗേജ് റിന്യൂവല്‍ തുടങ്ങിയവ സംബന്ധിച്ച് ഉപഭോക്താക്കള്‍ ആശങ്ക നേരിടുന്നുണ്ടെന്ന് ഇക്വിഫാക്‌സ് കാനഡ അനലിസ്റ്റിക്‌സ് വൈസ് പ്രസിഡന്റ് റെബേക്ക ഏക്‌സ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. 

കനേഡിയന്‍ പൗരന്മാരുടെ മോര്‍ഗേജ് ഇതര കടം 2023 ല്‍ 4.1 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. പ്രധാനമായും ക്രെഡിറ്റ് കാര്‍ഡ് കടത്തില്‍ 15.9 ബില്യണ്‍ ഡോളര്‍ വര്‍ധനയുണ്ടായി. റിപ്പോര്‍ട്ട് അനുസരിച്ച്, കാനഡയിലെ മൊത്തം ഉപഭോക്തൃ കടം 2.45 ട്രില്യണ്‍ ഡോളറാണ്. മുന്‍ വര്‍ഷത്തേക്കാള്‍ 3.2 ശതമാനം വര്‍ധന രേഖപ്പെടുത്തി.