ആല്‍ബെര്‍ട്ടയില്‍ കൂടുതല്‍ വീടുകള്‍ നിര്‍മിക്കാനുള്ള പദ്ധതിയുമായി ഫെഡറല്‍ സര്‍ക്കാര്‍ 

By: 600002 On: Mar 6, 2024, 11:12 AM

 

 

ആല്‍ബെര്‍ട്ടയില്‍ കൂടുതല്‍ പുതിയ വീടുകള്‍ നിര്‍മിക്കുന്നതിനായി ഫെഡറല്‍ സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി കാല്‍ഗറിയില്‍ അതിവേഗം വളരുന്ന കമ്യൂണിറ്റികളില്‍ കൂടുതല്‍ പുതിയ വീടുകള്‍ നിര്‍മിക്കുന്നതിന് ധനസഹായവും പ്രഖ്യാപിച്ചു. എയര്‍ഡ്രി സിറ്റിക്ക് 24.8 മില്യണ്‍ ഡോളറാണ് ധനസഹായം നല്‍കുന്നത്. ഹൗസിംഗ് ആക്‌സിലറേറ്റര്‍ ഫണ്ട് വഴിയാണ് പണം നല്‍കിയിരിക്കുന്നത്. 

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ എയര്‍ഡ്രിയില്‍ 900 ത്തിലധികം വീടുകള്‍ നിര്‍മിക്കാന്‍ ഈ തുക ഉപയോഗിക്കും. ധനസഹായം ഘട്ടം ഘട്ടമായാണ് കൈമാറുകയെന്ന് ഹൗസിംഗ് മിനിസ്റ്റര്‍ ഷോണ്‍ ഫ്രേസര്‍ പറഞ്ഞു. 25 ശതമാനം ആദ്യം നല്‍കും. പിന്നീട് അടുത്ത മൂന്ന് വര്‍ഷങ്ങളിലൊരോ വര്‍ഷങ്ങളിലും 25 ശതമാനം അധികമായി ലഭിക്കും. പുതിയ വികസന ചട്ടക്കൂട് സ്വീകരിക്കുന്നതിലാണ് ഭാവിയിലെ ഇന്‍സ്റ്റാള്‌മെന്റെന്നും ഫ്രേസര്‍ പറഞ്ഞു.