കനേഡിയന്‍ മോര്‍ഗേജ് ഹോള്‍ഡര്‍മാര്‍ക്ക് നാലാം പാദത്തില്‍ പേയ്‌മെന്റുകള്‍ നഷ്ടമായി: ഇക്വിഫാക്‌സ് 

By: 600002 On: Mar 6, 2024, 10:51 AM

 

 


ഒന്റാരിയോയിലെയും ബ്രിട്ടീഷ് കൊളംബിയയിലെയും ഉപഭോക്താക്കള്‍ക്ക് 2023 നാലാം പാദത്തില്‍ മോര്‍ഗേജുകളുടെയും ക്രെഡിറ്റ് കാര്‍ഡുകളുടെയും പേയ്‌മെന്റുകള്‍ നഷ്ടമായതായി ഇക്വിഫാക്‌സ് റിപ്പോര്‍ട്ട്. ഉയര്‍ന്ന പലിശനിരക്കിന്റെയും പണപ്പെരുപ്പത്തിന്റെയും ആഘാതങ്ങള്‍ ഉപഭോക്താക്കളെ പ്രതിസന്ധിയിലാക്കുന്നതിന്റെ തുടര്‍ച്ചയായാണ് ഇത് സംഭവിക്കുന്നതെന്ന് ഇക്വിഫാക്‌സ് കാനഡ വൈസ് പ്രസിഡന്റ് റെബേക്ക ഓക്‌സ് പറഞ്ഞു. 

ആളുകള്‍ അവരുടെ മോര്‍ഗേജുകള്‍ പുതുക്കുമ്പോഴാണ് ഇത് സംഭവിക്കുന്നതെന്നും കാനഡയിലെ ഭവന വില കൂടുതലായ പ്രഴേദശങ്ങളില്‍ ദൃശ്യമാകുമെന്നും അവര്‍ പറയുന്നു. ഒന്റാരിയോ, ബീസി എന്നീ പ്രവിശ്യകളില്‍ മോര്‍ഗേജ് ഡെലിക്വന്‍സി നിരക്കുകള്‍ കുതിച്ചുയര്‍ന്നു. ഇത് പകര്‍ച്ചവ്യാധിക്ക് മുമ്പുള്ള നിലകളെ മറികടന്നതായി ഇക്വിഫാക്‌സ് ചൂണ്ടിക്കാട്ടുന്നു. ഒന്റാരിയോയില്‍, മോര്‍ഗേജ് ഡെലിക്വന്‍സി നിരക്ക് ഒരു വര്‍ഷം മുമ്പത്തെ അപേക്ഷിച്ച് 135.2 ശതമാനം ഉയര്‍ന്നു. അതേസമയം, ബീസിയിലെ നിരക്ക് 62.2 ശതമാനം ഉയര്‍ന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.പ്രവിശ്യകളിലെ സാമ്പത്തിക സമ്മര്‍ദ്ദം അനുഭവിക്കുന്ന വീട്ടുടമസ്ഥര്‍ക്കും ക്രെഡിറ്റ് പേയ്‌മെന്റുകള്‍ നഷ്ടപ്പെടുകയാണ്. 36 വയസ്സില്‍ താഴെയുള്ള വീട്ടുടമസ്ഥരിലാണ് ഈ ട്രെന്‍ഡ് കാണുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.