ആപ്പിള്‍ ക്ലാസ് ആക്ഷന്‍ ലോ സ്യൂട്ട്: കാനഡയിലെ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് 150 ഡോളര്‍ വരെ നഷ്ടപരിഹാരം ലഭിക്കും

By: 600002 On: Mar 5, 2024, 2:30 PM

 

പഴയ ഐഫോണുകളുടെ വേഗത കുറയ്ക്കുന്ന സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റുകള്‍ സംബന്ധിച്ച് ആപ്പിളിനെതിരെ നടന്ന ക്ലാസ് ആക്ഷന്‍ സ്യൂട്ടില്‍ കോടിക്കണക്കിന് ഡോളര്‍ സെറ്റില്‍മെന്റിന് ബ്രിട്ടീഷ് കൊളംബിയ സുപ്രീംകോടതി അംഗീകാരം നല്‍കി. ചൊവ്വാഴ്ച നടന്ന ഹിയറിംഗില്‍ ജഡ്ജി ഒത്തുതീര്‍പ്പ് അംഗീകരിച്ചതായി അഭിഭാഷകന്‍ കെ എസ് ഗാര്‍ച്ച പറഞ്ഞു. 

14.4 മില്യണ്‍ ഡോളറിന്റെ സെറ്റില്‍മെന്റിനാണ് അംഗീകാരം ലഭിച്ചത്. ക്ലെയിമുകള്‍ ഉന്നയിക്കുന്ന ക്ലാസ് അംഗങ്ങള്‍ക്ക് 17.50 ഡോളറിനും 150 ഡോളറിനും ഇടയില്‍ നഷ്ടപരിഹാരം ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സെറ്റില്‍മെന്റ് പണത്തിനായി ക്ലെയിം സമര്‍പ്പിക്കുന്നതിനെ ആശ്രയിച്ച് പ്രതീക്ഷിക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്യുബെക്ക് ഒഴികെ കാനഡയില്‍ ക്ലെയിമിന് അപേക്ഷിച്ച അര്‍ഹരായവര്‍ ഏകദേശം ഒമ്പത് മില്യണ്‍ ആളുകളുണ്ടെന്ന് ഗാര്‍ച്ച പറയുന്നു.