ദില്ലി: ഇന്റർനെറ്റിലൂടെയുള്ള അശ്ലീല ദൃശ്യങ്ങൾ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. പോണോഗ്രാഫിക് വീഡിയോകൾ ലൈംഗിക കുറ്റകൃത്യങ്ങൾ വർധിപ്പിക്കുന്നതിന് കാരണമാവുന്നുവെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. അതിനാൽ ഇത്തരം ദൃശ്യങ്ങൾ പ്രചരിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കേന്ദ്രത്തിന് നിർദ്ദേശം നൽകണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. പീഡിയാട്രിക് സർജനായ സഞ്ജയ് കുൽശ്രേഷ്ഠയാണ് വിഷയത്തിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്