ഗ്രീന്‍ എല്‍ആര്‍ടി സ്‌റ്റേഷന്റെ നിര്‍മാണത്തിനായി കാല്‍ഗറി ഔ ക്ലെയര്‍ മാര്‍ക്കറ്റ് മെയ് 31 ന് അടയ്ക്കും

By: 600002 On: Mar 5, 2024, 12:05 PM

 

ഗ്രീന്‍ എല്‍ആര്‍ടി സ്‌റ്റേഷന്റെ നിര്‍മാണത്തിന് വഴിയൊരുക്കുന്നതിനും ഭാവിയില്‍ പ്രദേശത്ത് പുനര്‍വികസനം അനുവദിക്കുന്നതിനുമായി കാല്‍ഗറിയിലെ ഐക്കണിക് ഔ ക്ലെയര്‍ മാര്‍ക്കറ്റ്( Eau Claire Market) മെയ് 31 ന് അടയ്ക്കും. ഔ ക്ലെയര്‍ ഗ്രീന്‍ ലൈന്‍ എല്‍ആര്‍ടി സ്‌റ്റേഷന്‍ നിര്‍മാണത്തിനായി ജൂണ്‍ 1 ന് കെട്ടിടം കാല്‍ഗറി സിറ്റിക്ക് കൈമാറുമെന്ന് ഹാര്‍വാര്‍ഡ് ഡെവലപ്‌മെന്റ്‌സ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ജൂലൈയില്‍ ക്ലെയര്‍ മാര്‍ക്കറ്റ് പൊളിക്കാന്‍ തുടങ്ങും. എന്നാല്‍ ജോയി ഔ ക്ലെയറും ലോക്കല്‍ പബ്ലിക് ഈറ്ററിയും തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് കമ്പനി അറിയിച്ചു. സൗത്ത് സര്‍ഫെയ്‌സ് പാര്‍ക്കിംഗ് ലോട്ടിന്റെ ഒരു ഭാഗവും പ്രവര്‍ത്തിക്കും. 

മാള്‍ പൊളിക്കുന്നത് ജൂലൈയില്‍ ആരംഭിച്ച് ഫാള്‍ സീസണില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗ്രീന്‍ ലൈനിന്റെ ഒന്നാം ഘട്ടത്തിന്റെ പ്രധാന നിര്‍മാണം ഈ വര്‍ഷാവസാനത്തോടെ ആരംഭിക്കുമെന്ന് ഡെവലപ്‌മെന്റ് കമ്പനി അറിയിച്ചു.