മെയിന്‍ പൈപ്പുകളില്‍ അറ്റകുറ്റപ്പണി; മെട്രോ വാന്‍കുവറില്‍ കുടിവെള്ളത്തിന്റെ നിറം മാറും, ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍ 

By: 600002 On: Mar 5, 2024, 11:38 AM

 

മെട്രോ വാന്‍കുവര്‍ റീജിയണല്‍ ഡിസ്ട്രിക്റ്റ്  മെയിന്‍ പൈപ്പുകളില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാല്‍ പ്രദേശത്ത് കുടിവെള്ളത്തിന്റെ നിറം മാറാന്‍ സാധ്യതയുണ്ടെന്നും ഇതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കോക്വിറ്റ്‌ലാം, ന്യൂ വെസ്റ്റ്മിന്‍സ്റ്റര്‍, ഡെല്‍റ്റ, റിച്ച്മണ്ട് എന്നിവടങ്ങളില്‍ 'ടെംപററി വാട്ടര്‍ ക്ലൗഡിനെസ്' കാണാനിടയുണ്ടെന്ന് ഡിസ്ട്രിക്റ്റ് അറിയിച്ചു. 

നിറം മാറ്റം കണ്ടാല്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും തികച്ചും കുടിക്കാന്‍ യോഗ്യമായ വെള്ളമാണെന്നും ഡിസ്ട്രിക്റ്റ് അധികൃതര്‍ വ്യക്തമാക്കി. പാചകം ചെയ്യുന്നതിനും ക്ലീനിംഗിനും കുടിക്കുന്നതിനുമെല്ലാം വെള്ളം ഉപയോഗിക്കുന്നത് തുടരാം. നിറവ്യത്യാസം എത്രദിവസം നീണ്ടു നില്‍ക്കുമെന്ന് എംവിആര്‍ഡി വ്യക്തമാക്കിയിട്ടില്ല.