ഔദ്യോഗിക രേഖകളില്‍ ജെന്‍ഡര്‍-ന്യൂട്രല്‍ മാര്‍ക്കറുകള്‍ അനുവദിക്കുമെന്ന് ക്യുബെക്ക് 

By: 600002 On: Mar 5, 2024, 10:09 AM

 


നോണ്‍-ബൈനറി, സ്ത്രീയോ പുരുഷനോ ആണെന്ന് തിരിച്ചറിയാത്ത ആളുകള്‍ എന്നിവര്‍ക്ക് അവരുടെ ഔദ്യോഗിക രേഖകളില്‍ 'X' എന്ന് അടയാളപ്പെടുത്താന്‍ അനുവദിക്കുമെന്ന് ക്യുബെക്ക്. ഡ്രൈവിംഗ് ലൈസന്‍സുകളിലും ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡുകളിലും ആളുകള്‍ക്ക് അവരുടെ ലിംഗഭേദം കൂടുതല്‍ കൃത്യമായി നിര്‍വചിക്കാന്‍ കഴിയുമെന്നതാണ് ഈ പ്രഖ്യാപനം കൊണ്ട് അര്‍ത്ഥമാക്കുന്നത്. പത്ത് വര്‍ഷത്തെ കഠിനപരിശ്രമത്തിന്റെ ഫലമാണ് ഈ തീരുമാനമെന്ന് Conseil quebecoise LGBT ഡയറക്ടര്‍ ജനറല്‍ ജെയിംസ് ഗലാന്റിനോ പറഞ്ഞു. 

തങ്ങളുടെ സിസ്റ്റത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ ഇപ്പോള്‍ തന്നെ പ്രവര്‍ത്തിക്കുകയാണെന്ന് Societe de l'assurance automobile du Quebec( SAAQ) പറയുന്നു. അപേക്ഷ നല്‍കിയ ഉപഭോക്താക്കളെ അവരുടെ ഡ്രൈവിംഗ് ലൈസന്‍സില്‍ 'എക്‌സ്' അംഗീകാരം ലഭിക്കാനുള്ള സാധ്യതയെക്കുറിച്ച് അവരെ അറിയിക്കാന്‍ ബന്ധപ്പെടുമെന്ന് SAAQ  കോഓര്‍ഡിനേറ്റര്‍ പറയുന്നു.