പതുക്കെ മതി,മഞ്ഞുമ്മൽ പോലെ ഇന്ത്യയെങ്ങും തൂക്കാനുള്ള ഐറ്റമാകണം പൃഥ്വിയുടെ എമ്പുരാൻപോസ്റ്റിൽ ആരാധകർ

By: 600007 On: Mar 5, 2024, 1:34 AM

 

 

മലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് എമ്പുരാൻ. പൃഥ്വിരാജിന്റെ സംവിധാനത്തിൽ ഇറങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാ​ഗം എന്നത് തന്നെയാണ് അതിന് കാരണം. മോഹൻലാൽ നായകനായി എത്തിയ ഈ ചിത്രം കേരളത്തിൽ ഉണ്ടാക്കിയ ഓളം ചെറുതല്ലാത്തത് ആയിരുന്നു. അതുതന്നെയാണ് രണ്ടാം ഭാ​ഗത്തിലേക്കും മലയാളികളെ ആകർക്ഷിച്ച ഘടകം. നിലവിൽ എമ്പുരാന്റെ ചിത്രീകരണം അമേരിക്കയിൽ നടക്കുകയാണ്. ഈ അവസരത്തിൽ പൃഥ്വിരാജ് പങ്കുവച്ചൊരു പോസ്റ്റും അതിന് വന്ന കമന്റുകളും ശ്രദ്ധനേടുകയാണ്.മീറർ ഇമേജ് ഫോട്ടോയാണ് പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്നത്. ഇത് എൽടു(ലൂസിഫർ 2) എന്ന് ധ്വനിപ്പിക്കുന്ന തരത്തിലുള്ളതാണ്. പെസ്പെക്റ്റീവ് എന്ന് കുറിച്ചു കൊണ്ടുള്ള പോസ്റ്റിന് #L2E #EMPURAAN എന്നീ ഹാഷ്ടാ​ഗുകളും നൽകിയിട്ടുണ്ട്. ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ കമന്റുമായി മലയാളികളും രം​ഗത്ത് എത്തി. 

'സിനിമ സമാധാനത്തോടെ ചെയ്താൽ മതി. മഞ്ഞുമ്മൽ തമിഴ്നാട് തൂക്കിയടിക്കുന്നത് പോലെ ഇന്ത്യ മുഴുവൻ തൂക്കാനുള്ള ഐറ്റം ആയിരിക്കണം,