കാർ ഇടിച്ചുതെറിപ്പിച്ചു, കേണപേക്ഷിച്ചിട്ടും ഡ്രൈവർ ആശുപത്രിയിൽ എത്തിച്ചില്ല,മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം

By: 600007 On: Mar 4, 2024, 2:00 AM

 

 


മാളിൻ്റെ പാർക്കിംഗ് ഗ്രൗണ്ടിൽ കാർ ഡ്രൈവറാ. യുവാവിൻ്റെ അശ്രദ്ധയിൽ ഒരു നിരപരാധിയായ കുഞ്ഞിന് ജീവൻ നഷ്ടപ്പെട്ടു. കുറ്റാരോപിതനായ കാർ ഡ്രൈവർ അമിത വേഗത്തിലായിരുന്നു വാഹനമോടിച്ചതെന്ന് പെൺകുട്ടിയുടെ കുടുംബം പറയുന്നു. മൂന്നുവയസുള്ള പെൺകുട്ടിയുടെ മുകളിലേക്ക് കാർ പാഞ്ഞുകയറിയ ശേഷം, കേണപേക്ഷിച്ചിട്ടും കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാനും യുവാവ് കൂട്ടാക്കിയില്ല.യുപിയിലെ ഗാസിയാബാദിലാണ് ദാരുണമായ അപകടം നടന്നത്. ഇന്ദിരാപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ നോർത്ത് ഇന്ത്യാ മാളിന്‍റെ പാർക്കിംഗ് ഗ്രൌണ്ടിലായിരുന്നു സംഭവം. വീട്ടുകാരുടെ പരാതിയിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും പ്രതിയായ വിനീത് ഷെട്ടി എന്ന 35കാരനെ അറസ്റ്റ് ചെയ്യുകയും ചെയ്‍തു.