സ്‌നോ സ്‌റ്റോം: സസ്‌ക്കാച്ചെവനില്‍ ജാഗ്രതാ നിര്‍ദ്ദേശം, സ്‌കൂളുകള്‍ പൂട്ടി, ഹൈവേകള്‍ അടച്ചു 

By: 600002 On: Mar 4, 2024, 1:07 PM

 

 

സസ്‌ക്കാച്ചെവനില്‍ വിന്റര്‍ സ്റ്റോം ആഞ്ഞുവീശുകയാണ്. മധ്യ, തെക്കന്‍ സസ്‌ക്കാച്ചെവനിലെ പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ച 40 സെന്റീമീറ്റര്‍ വരെ ഉയരുമെന്നും കാറ്റ് മണിക്കൂറില്‍ 60 മുതല്‍ 70 കിലോമീറ്റര്‍ വരെ ശക്തിപ്രാപിക്കുമെന്നും പ്രതീക്ഷിക്കുന്നതായി എണ്‍വയോണ്‍മെന്റ് കാനഡ അറിയിച്ചു. പ്രവിശ്യയിലുടനീളം പ്രത്യേക കാലാവസ്ഥ മുന്നറിയിപ്പ് നല്‍കി. ബാറ്റില്‍ഫോര്‍ഡ്‌സ്, കിന്‍ഡര്‍സ്ലീ പോലുള്ള പ്രദേശങ്ങളിലെ ഹൈവകള്‍ അടച്ചു. മിക്ക സ്‌കൂളികളിലും ക്ലാസുകള്‍ റദ്ദാക്കി. 

കനത്ത മഞ്ഞുവീഴ്ചയും കാറ്റും ദൃശ്യപരത കുറയുന്നതിന് കാരണമാകും. ഇത് യാത്ര ദുഷ്‌കരമാക്കുമെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും എണ്‍വയോണ്‍മെന്റ് കാനഡ മുന്നറിയിപ്പ് നല്‍കി. 

ആക്‌സസ് കമ്മ്യൂണിക്കേഷന്‍സ് സെന്റര്‍, ഡോണ്‍ റോസ് അരീന, ബാറ്റില്‍ഫോര്‍ഡ്‌സ് കോ-ഓപ്പ് അക്വാറ്റിക് സെന്റര്‍, നേഷന്‍സ് വെസ്റ്റ് ഫീല്‍ഡ് ഹൗസ്, ഡോണ്‍ റോസ് കമ്മ്യൂണിറ്റി സെന്റര്‍ എന്നിവയുള്‍പ്പെടെയുള്ള റിക്രിയേഷന്‍ സെന്ററുകള്‍ പ്രതികൂലമായ കാലാലസ്ഥ കാരണം അടച്ചിട്ടതായി നോര്‍ത്ത് ബാറ്റില്‍ഫോര്‍ഡ് സിറ്റി അറിയിച്ചു.