സസ്‌ക്കാച്ചെവനിലെ ഗ്രാമീണമേഖലയിലെ ആരോഗ്യ പരിപാലന സംവിധാനം പ്രതിസന്ധി നേരിടുന്നതായി സസ്‌ക്കാച്ചെവന്‍ അസോസിയേഷന്‍ ഓഫ് റൂറല്‍ മുനിസിപ്പാലിറ്റീസ്(SARM) അറിയിച്ചു. പ്രവിശ്യയുടെ ഗ്രാമപ്രദേശങ്ങളില്‍ ഉടനീളം, ആരോഗ്യ പ്രവര്‍ത്തകരുടെ ക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുകയാണെന്ന് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത് മൂലം രോഗികള്‍ക്ക് കാര്യക്ഷമവും ഗുണദായകവുമായ പരിചരണം ലഭിക്കാതെ വരികയും വെല്ലുവിളികള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നതായി അസോസിയേഷന്‍ വ്യക്തമാക്കി.
ഗ്രാമീണ ആരോഗ്യ പരിപാലനത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതിന്റെ ആവശ്യം തിരിച്ചറിഞ്ഞ്, ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു. യോഗ്യതയുള്ള നഴ്‌സ് പ്രാക്ടീഷണര്‍മാരെ ഉപയോഗപ്പെടുത്താനും ഗ്രാമീണ സമൂഹങ്ങള്‍ക്കുള്ളില്‍നഴ്‌സുമാരുടെ പരിശീലനവും വിന്യാസവും സുഗമമാക്കുന്ന ഗ്രോ യുവര്‍ ഓണ്‍ നഴ്‌സ് പ്രാക്ടീഷണര്‍ പ്രോഗ്രാം പോലുളള പ്രോഗ്രാമുകള്‍ വീണ്ടും ആരംഭിക്കണമെന്നും അസോസിയേഷന്‍ നിര്‍ദ്ദേശിക്കുന്നു.