കുട്ടികരഞ്ഞപ്പോള്‍ വായപൊത്തിബോധംപോയപ്പോള്‍പേടിച്ച് ഉപേക്ഷിച്ചു പ്രതിഹസന്‍കുട്ടി സ്ഥിരം കുറ്റവാളി

By: 600007 On: Mar 3, 2024, 2:39 PM

 

 

തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിൽ നിന്നും നാടോടി ദമ്പതികളുടെ മകളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിയെക്കുറിച്ചുള്ള വിശദാംശങ്ങൾ മാധ്യമങ്ങളോട് വെളിപ്പെടുത്തി സിറ്റി പൊലീസ് കമ്മീഷണർ‌ സി എച്ച് നാ​ഗരാജു. കൊല്ലം ചിന്നക്കടയിൽ നിന്ന് ഇന്ന് രാവിലെയാണ് പ്രതി ഹസൻകുട്ടി എന്ന കബീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കുട്ടിയെ എടുത്തു കൊണ്ടു പോയി ഉപദ്രവിക്കാൻ ശ്രമിച്ചു. കരഞ്ഞപ്പോൾ വായ് പൊത്തിപിടിച്ചു പിന്നീട് ഉപേക്ഷിച്ചു എന്നാണ് ഇയാൾ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. കുട്ടിയുടെ ബോധം പോയപ്പോൾ പേടിച്ച് ഉപേക്ഷിച്ചെന്നാണ് പ്രതി പൊലീസിന് നൽകിയിരിക്കുന്ന മൊഴി.