അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ സ്റ്റഡി പെര്‍മിറ്റ്: പദ്ധതിയില്‍ മാറ്റങ്ങളുമായി ബീസി 

By: 600002 On: Mar 2, 2024, 12:16 PM

 


അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്റ്റഡിപെര്‍മിറ്റുകള്‍ സംബന്ധിച്ച് ഐആര്‍സിസിയുടെ പദ്ധതിയില്‍ നിന്നും മാറ്റങ്ങള്‍ നടപ്പിലാക്കി ബ്രിട്ടീഷ് കൊളംബിയ. പുതിയ മാറ്റം അനുസരിച്ച്, വിദ്യാര്‍ത്ഥികള്‍ക്ക് തെളിവായി പ്രവിശ്യാ സാക്ഷ്യപത്രം ആവശ്യമായി വരുമെന്ന് ബീസി പോസ്റ്റ് സെക്കന്‍ഡറി എജ്യുക്കേഷന്‍ മിനിസ്റ്റര്‍ ലിസ ബിയര്‍ പറയുന്നു. ഇതില്‍ 53 ശതമാനം പോസ്റ്റ്-സെക്കന്‍ഡറി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അലോകേറ്റ് ചെയ്തിരിക്കുന്നു. പബ്ലിക് പോസ്റ്റ്-സെക്കന്‍ഡറി സ്ഥാപനങ്ങളെ സംരക്ഷിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് ബിയര്‍ പറയുന്നു. അറ്റസ്റ്റേഷന്‍ ലെറ്റര്‍ സിസ്റ്റം മാര്‍ച്ച് 4 ന് നിലവില്‍ വരും. 

വാലിഡ് സ്റ്റഡി പെര്‍മിറ്റുള്ള പ്രൈമറി, സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയോ മാസ്റ്റര്‍ അല്ലെങ്കില്‍ ഡോക്ടറല്‍ ബിരുദങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥികളെയോ മാറ്റങ്ങള്‍ ബാധിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. കൂടാതെ, ഐആര്‍സിസി പുതിയ ആവശ്യകതകള്‍ പ്രഖ്യാപിച്ച ദിവസമായ ജനുവരി 22 ന് രാവിലെ 11.30 ന് മുമ്പ് അപേക്ഷ ലഭിച്ച ആര്‍ക്കും ഇളവുകള്‍ അനുവദിക്കും.

ഈ വര്‍ഷം പ്രവിശ്യയില്‍ 83,000 സ്റ്റഡി പെര്‍മിറ്റുകളാണ് അനുവദിക്കുക. എന്നാല്‍ ഫെഡറല്‍ സര്‍ക്കാര്‍ ഏകദേശം 50,000 അംഗീകൃത പെര്‍മിറ്റുകളാണ് പ്രതീക്ഷിക്കുന്നത്.