കാല്‍ഗറിയില്‍ ഭവന വില്‍പ്പന ഫെബ്രുവരിയില്‍ 23 ശതമാനം വര്‍ധിച്ചു: റിപ്പോര്‍ട്ട് 

By: 600002 On: Mar 2, 2024, 11:23 AM

 

 

ഫെബ്രുവരിയില്‍ കാല്‍ഗറിയിലെ ഭവന വില്‍പ്പന 23 ശതമാനം വര്‍ധിച്ചതായി കാല്‍ഗറി റിയല്‍ എസ്റ്റേറ്റ് ബോര്‍ഡ്(CREB).  പുതിയ ലിസ്റ്റിംഗുകള്‍ ഉയര്‍ന്നതോടെയാണ് ഭവന വില്‍പ്പനയില്‍ വര്‍ധനയുണ്ടായത്. പുതിയ ലിസ്റ്റിംഗുകള്‍ 13.6 ശതമാനം ഉയര്‍ന്ന് 2,711 ആയി. അതേസമയം, ഇന്‍വെന്ററി കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 14 ശതമാനത്തിലധികം കുറഞ്ഞു. 

നഗരത്തിലുടനീളമുള്ള ഭവന വില്‍പ്പന 2,135 യൂണിറ്റുകളാണെന്ന് ബോര്‍ഡ് പറയുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ പത്ത് ശതമാനത്തിലധികം വര്‍ധനയില്‍ എല്ലാത്തരത്തിലുമുള്ള വീടുകളുടെയും ബെഞ്ച്മാര്‍ക്ക് വില കഴിഞ്ഞ മാസം 585,000 ഡോളറായി.