കാല്‍ഗറി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സൗജന്യ പാര്‍ക്കിംഗ് സൗകര്യം ഒരുക്കുന്നു 

By: 600002 On: Mar 2, 2024, 10:05 AM

 


കാല്‍ഗറി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ യാത്രക്കാരെ പിക്ക് ചെയ്യാനും ഡ്രോപ്പ് ചെയ്യാനുമെത്തുന്ന വാഹനങ്ങള്‍ക്ക് സൗജന്യ പാര്‍ക്കിംഗ് സൗകര്യം ഒരുക്കുന്നു. വെള്ളിയാഴ്ച മുതല്‍, P1,P2 പാര്‍ക്കുകളിലെ ഷോര്‍ട്ട്-ടേം ലോട്ടുകളില്‍ 20 മിനിറ്റില്‍ കുറഞ്ഞ സമയത്തേക്ക് പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കും. ഗസ്റ്റ് എക്‌സ്പീരിയന്‍സിനും ട്രാഫിക് ഫ്‌ളോ മെച്ചപ്പെടുത്തുന്നതിനും സൗജന്യ പാര്‍ക്കിംഗ് പദ്ധതി പ്രയോജനപ്പെടുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 

ഡ്രൈവ്-അപ്പ് വാഹനങ്ങള്‍ക്ക് മാത്രമേ ഈ സേവനം ലഭ്യമാകൂ. മൂന്‍കൂട്ടി ബുക്ക് ചെയ്യാന്‍ കഴിയില്ല. 20 മിനിറ്റ് കഴിഞ്ഞ് പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍ക്ക് 5 ഡോളര്‍ ഈടാക്കും. ഈ വര്‍ഷം മുഴുവന്‍ ഈ സൗകര്യം യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ഉപയോഗപ്പെടുത്താം. കൂടുതല്‍ വിവരങ്ങള്‍ക്ക് YYC വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.