ഫസ്റ്റ്-ടൈം ഹോം ബയര്‍ ഇന്‍സെന്റീവ് പ്രോഗ്രാം അവസാനിപ്പിച്ചതായി സിഎംഎച്ച്‌സി 

By: 600002 On: Mar 2, 2024, 8:40 AM

 

 

കാനഡയില്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ക്കുള്ള ഇന്‍സെന്റീവ് പ്രോഗ്രാം അവസാനിപ്പിച്ചതായി കാനഡ മോര്‍ഗേജ് ആന്‍ഡ് ഹൗസിംഗ് കോര്‍പ്പറേഷന്‍. പദ്ധതിയില്‍ പുതിയ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 21 ന് അവസാനിക്കുമെന്ന് സിഎംഎച്ച്‌സി അറിയിച്ചു. ആദ്യമായി വീടുകള്‍ വാങ്ങുന്നവര്‍ക്ക് ആ പ്രോപ്പര്‍ട്ടിയുടെ ഭാഗിക ഉടമസ്ഥാവകാശം സര്‍ക്കാര്‍ ഏറ്റെടുത്ത് പ്രതിമാസ മോര്‍ഗേജ് പെയ്‌മെന്റുകള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. 

പദ്ധതിയിലൂടെ വാങ്ങുന്ന വിലയുടെ 10 ശതമാനം വരെ സര്‍ക്കാര്‍ വായ്പ നല്‍കും. ഇത് ഉയര്‍ന്ന ഡൗണ്‍പേയ്‌മെന്റ് കുറയ്ക്കുകയും അതുവഴി പ്രതിമാസ പേയ്‌മെന്റുകളുടെ തുക കുറയ്ക്കുകയും ചെയ്യും. 25 വര്‍ഷത്തിന് ശേഷം അല്ലെങ്കില്‍ വസ്തു വില്‍ക്കുമ്പോള്‍, വസ്തുവിന്റെ മൂല്യത്തിന് അനുസരിച്ച് കുടിശ്ശികയുള്ള തുക വീട്ടുടമസ്ഥര്‍ ഇന്‍സെന്റീവ് തിരിച്ചടയ്ക്കണം.