ചൈനീസ് ഇറക്കുമതിയെ പ്രോത്സാഹിപ്പിച്ച് ഫെഡറല്‍ സര്‍ക്കാരിന്റെ ബില്യണ്‍ ഡോളര്‍ റാപ്പിഡ് ടെസ്റ്റ് കരാറുകള്‍ 

By: 600002 On: Mar 1, 2024, 6:41 PM

 

 

പാന്‍ഡെമിക് സമയത്ത് ഭീമമായ തുക വില വരുന്ന രണ്ട് റാപ്പിഡ്-ടെസ്റ്റ് കരാറുകള്‍ കുറഞ്ഞ വില വാഗ്ദാനം ചെയ്തിരുന്ന കനേഡിയന്‍ മാനുഫാക്ച്വര്‍ കമ്പനികള്‍ക്ക് നല്‍കാതെ കനേഡിയന്‍ സര്‍ക്കാര്‍ ഇന്‍വിറ്റേഷന്‍-ഒണ്‍ലി ഫെഡറല്‍ പ്രോഗ്രാമിലുള്ള കമ്പനികള്‍ക്ക് നല്‍കിയതായി മാധ്യമ റിപ്പോര്‍ട്ട്. ചെറുകിട കനേഡിയന്‍ ബിസിനസ്സുകളെ സഹായിക്കുന്ന സംരംഭമായ ആക്‌സിലറേറ്റഡ് ഗ്രോത്ത് സര്‍വീസില്‍(AGS) പങ്കെടുത്തിരുന്ന ടൊറന്റോ ഏരിയ സപ്ലയേഴ്‌സായിരുന്ന BTNX, Switch Health  എന്നീ കമ്പനികള്‍ക്കാണ് കരാറുകള്‍ നല്‍കിയത്. ഇതില്‍ BTNX  ന് 2 ബില്യണ്‍ ഡോളറിന്റെയും സ്വിച്ച് ഹെല്‍ത്തിന് 365 മില്യണ്‍ ഡോളറിന്റെയും കരാറാണ് ലഭിച്ചത്. 

ഫെഡറല്‍ രേഖകള്‍ പ്രകാരം, ഒരു ചൈനീസ് കമ്പനിയുടെ കിറ്റിനുള്ള ബിടിഎന്‍എക്‌സിന്റെ വില ഫീസും നികുതിയും ഉള്‍പ്പെടെ കനേഡിയന്‍ മാനുഫാക്ച്വര്‍ കമ്പനിയേക്കാള്‍ 85 സെന്റ് കൂടുതലാണ്. കമ്പനിക്ക് 404 മില്യണ്‍ ടെസ്റ്റ് കിറ്റുകള്‍ക്കായി ഓര്‍ഡറുകള്‍ ലഭിച്ചു. ഇത് സര്‍ക്കാര്‍ നല്‍കിയ ഏറ്റവും വലിയ ഫെഡറല്‍ മെഡിക്കല്‍ സപ്ലൈ ഡീലാണ്. 

ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാവിന്റെ കിറ്റിനുള്ള സ്വിച്ച് ഹെല്‍ത്തിന്റെ വില ഒരു കനേഡിയന്‍ നിര്‍മ്മാതാവില്‍ നിന്നുള്ള ഏറ്റവും കുറഞ്ഞ വിലയുള്ള ഉല്‍പ്പന്നത്തേക്കാള്‍ 6.45 ഡോളര്‍ മുതല്‍ 10 ഡോളര്‍ വരെ കൂടുതലായിരുന്നു. ഇതിന് 60 മില്യണ്‍ ടെസ്റ്റുകള്‍ക്കുള്ള ഓര്‍ഡറുകളാണ് ലഭിച്ചത്. അഞ്ചാമത്തെ വലിയ ഫെഡറല്‍ മെഡിക്കല്‍ സപ്ലൈ ഡീലാണിത്.