ലീപ് ഇയറില്‍ മത്സരം സംഘടിപ്പിച്ച് വെസ്റ്റ്‌ജെറ്റ്; വിജയികള്‍ക്ക് കുറഞ്ഞ ടിക്കറ്റ് നിരക്ക് സമ്മാനമായി നേടാം 

By: 600002 On: Mar 1, 2024, 6:08 PM

 


ലീപ് ഇയര്‍ ബെര്‍ത്ത്‌ഡേ ആഘോഷത്തിന്റെ ഭാഗമായി വിമാനയാത്രികര്‍ക്ക് കുറഞ്ഞ ടിക്കറ്റ് നിരക്ക് വാഗ്ദാനം ചെയ്തിരിക്കുകയാണ് വെസ്റ്റ്‌ജെറ്റ് എയര്‍ലൈന്‍സ്. എയര്‍ലൈന്‍ 28 ആം പിറന്നാളാണ് ആഘോഷിക്കുന്നതെങ്കിലും. സാങ്കേതികമായി ഏഴ് വയസ് മാത്രം പ്രായമുള്ളതിനാല്‍ നാല് വര്‍ഷത്തില്‍ ഒരിക്കലാണ് ജന്മദിനം ആഘോഷിക്കുന്നത്. ഈ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഏത് ഡെസ്റ്റിനേഷനുകളിലേക്കും ആയിരം പേര്‍ക്ക് 7 ഡോളര്‍ ബേസ് ഫെയറില്‍
വിമാനങ്ങളില്‍ പറക്കാം. എന്നാല്‍ ഈ നിരക്കില്‍ പറക്കാന്‍ മത്സരത്തില്‍ വിജയികളാകേണ്ടതുണ്ട്. 

വെസ്റ്റ്‌ജെറ്റ് പറയുന്നതനുസരിച്ച് അര്‍ഹരാകുന്ന 100 വിജയികള്‍ക്ക് കാനഡയില്‍ നിന്ന് ഫ്‌ളൈറ്റ് പറക്കുന്ന എവിടേക്കും 7 ഡോളര്‍ അടിസ്ഥാന നിരക്ക്( തേഡ് പാര്‍ട്ടി ചുമത്തിയ ഫീസും ടാക്‌സും ഉള്‍പ്പെടെ) സമ്മാനമായി നേടാം. ഉദാഹരണത്തിന് മത്സരത്തില്‍ വിജയിക്കുന്ന ഭാഗ്യവാന്മാരില്‍ ഒരാള്‍ക്ക് കാല്‍ഗറിയില്‍ നിന്നും പാരീസിലേക്കുള്ള വിമാനത്തില്‍ യാത്ര ചെയ്യാന്‍ റൗണ്ട്ട്രിപ്പ് വെറും 156.35 ഡോളര്‍ മാത്രം മതിയാകും. 

മത്സരത്തില്‍ വിജയികളാകുന്ന മറ്റ് 900 പേര്‍ക്ക് കാനഡയില്‍ നിന്നും യൂറോപ്പും ഏഷ്യയും ഒഴികെ വെസ്റ്റ്‌ജെറ്റ് ഡെസ്റ്റിനേഷനുകളിലേക്ക് 7 ഡോളര്‍ അടിസ്ഥാന നിരക്കില്‍ പറക്കാം. കൂടാതെ ഭാഗ്യശാലികളായ 28 വെസ്റ്റ്‌ജെറ്റ് റിവാര്‍ഡ് അംഗങ്ങള്‍ക്ക് 700 വെസ്റ്റ്‌ജെറ്റ് ഡോളര്‍ നേടാനുള്ള അവസരവുമുണ്ടാകും.

മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ https://www.westjet.com/en-ca/deals/birthday-sale/contest    എന്ന ലിങ്ക് സന്ദര്‍ശിക്കുക.