കനേഡിയന്‍ സമ്പദ്‌വ്യവസ്ഥ ഒരു ശതമാനം വളര്‍ച്ച കൈവരിച്ചു: സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ 

By: 600002 On: Mar 1, 2024, 11:05 AM

 

സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷകളെയും 2023 സാമ്പത്തിക വര്‍ഷത്തിലെ അവസാന മൂന്ന് മാസത്തേക്കുള്ള ബാങ്ക് ഓഫ് കാനഡയുടെ പ്രവചനത്തെയും മറികടന്ന് കാനഡയുടെ സമ്പദ് വ്യവസ്ഥ നാലാംപാദത്തില്‍ ഒരു ശതമാനം വളര്‍ച്ച നേടിയതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട്. 2023 ല്‍ ദേശീയ സമ്പദ്‌വ്യവസ്ഥയ്ക്ക് സാങ്കേതിക മാന്ദ്യത്തെ മറികടക്കാന്‍ കഴിഞ്ഞതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 

കയറ്റുമതിയിലെ വര്‍ധനയാണ് സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് കാരണമായതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം, ഭവന, വ്യാപാര നിക്ഷേപം കുറഞ്ഞു. ഡിസംബറില്‍ ഗുഡ്‌സ് പ്രൊഡ്യൂസിംഗ് ഇന്‍ഡസ്ട്രി തിരിച്ചടി നേരിടുകയും ക്യുബെക്കിലെ പൊതുമേഖലാ തൊഴിലാളികളുടെ സമരം വളര്‍ച്ചയെ സാരമായി ബാധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2023 ലെ സാമ്പത്തിക വളര്‍ച്ച 2016 ന് ശേഷമുള്ള ഏറ്റവും മന്ദഗതിയിലാണ്. ജനുവരിയില്‍ യഥാര്‍ത്ഥ ജിഡിപി 0.4 ശതമാനം വളര്‍ച്ച കൈവരിച്ചെന്നാണ് പ്രാഥമിക കണക്ക്.