ആരോഗ്യം മെച്ചപ്പെടുത്താന്‍ മഞ്ഞുമൂടിയ ബോ റിവറില്‍ മുങ്ങിക്കുളിച്ച് കാല്‍ഗേറിയക്കാര്‍ 

By: 600002 On: Feb 13, 2024, 1:29 PM

 


ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി കാല്‍ഗറിയിലെ ജനങ്ങള്‍ ബൗനസ് പാര്‍ക്കില്‍ ഞായറാഴ്ച കൂട്ടത്തോടെ എത്തി. ഇവിടെ ബോ നദിയില്‍ മഞ്ഞുനിറഞ്ഞ തണുത്ത ഐസ് വെള്ളത്തില്‍ മുങ്ങിക്കുളിച്ചാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്നാണ് വിശ്വാസം. നിരവധി പേരാണ് തണുത്ത വെള്ളത്തില്‍ കുളിച്ചപ്പോള്‍ വലിയ ആശ്വാസം തോന്നിയെന്ന് പ്രതികരിച്ചത്. കോള്‍ഡ്-വാട്ടര്‍ തെറാപ്പിയുടെ ഒരു രൂപമാണ് തണുത്ത വെള്ളത്തില്‍ മുങ്ങിക്കുളി. വര്‍ക്ക്ഔട്ടുകള്‍ക്ക് ശേഷം അത്‌ലറ്റുകള്‍ ശരീരം മെച്ചപ്പെടുത്തുന്നതിന് ഐസ് ബാത്ത് സാധാരണയായി ഉപയോഗിക്കുന്നു. 

കുറച്ച് മിനിറ്റുകള്‍ അവിടെ പ്രവേശിക്കുന്നതും തങ്ങുന്നതും മുങ്ങിക്കുളിക്കുന്നതും മാനസികവും ശാരീരികവുമായ വെല്ലുവിളിയാണെന്ന് ബോ റിവര്‍ പ്രഞ്ചര്‍മാര്‍ പറയുന്നു. 

മാനസികമായി തയാറെടുക്കുന്നതിന് ശ്വസന വ്യായാമങ്ങള്‍ പഠിപ്പിക്കുന്നതിന് പരിശീലകന്‍ പാര്‍ക്കിലുണ്ട്. മാര്‍ച്ച് 3ന് റോയല്‍ കനേഡിയന്‍ ജിയോഗ്രഫിക്കല്‍ സൊസൈറ്റിക്ക് വേണ്ടി ഫണ്ട് ശേഖരിക്കുന്നതിനായി പോളാര്‍ പ്ലഞ്ചേഴ്‌സ് ബോണസ് പാര്‍ക്കില്‍ വീണ്ടുമെത്തും.