അവധി ദിവസങ്ങളില്‍ ടൊറന്റോ സ്ട്രീറ്റുകളില്‍ സൗജന്യ പാര്‍ക്കിംഗ് അനുവദിക്കില്ല: ടൊറന്റോ പോലീസ് സര്‍വീസ് 

By: 600002 On: Feb 13, 2024, 11:32 AM

 

 

അവധി ദിവസങ്ങളില്‍ ടൊറന്റോയിലെ സ്ട്രീറ്റുകളില്‍ സൗജന്യമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ലെന്ന് പോലീസ് അറിയിച്ചു. സാധാരണഗതിയില്‍ ഒന്റാരിയോയില്‍ ആഘോഷിക്കുന്ന ഒമ്പത് നിയമാനുസൃത അവധി ദിവസങ്ങളില്‍ പെയ്ഡ് ഓണ്‍ സ്ട്രീറ്റ് പാര്‍ക്കിംഗ് നിയമങ്ങള്‍ പോലീസ് നടപ്പിലാക്കിയിട്ടില്ല. എന്നാല്‍ ഫെബ്രുവരി 19 ന് ഫാമിലി ഡേയില്‍ ഫ്രീ പാര്‍ക്കിംഗ് അനുവദിക്കില്ലെന്ന് പോലീസ് അറിയിക്കുന്നു. 

നഗരത്തില്‍ ഈ ദിവസങ്ങളില്‍ പാര്‍ക്കിംഗ് ഗണ്യമായി വര്‍ധിക്കുന്ന സാഹചര്യമാണുള്ളത്. അതിനാല്‍ പാര്‍ക്കിംഗ് സൗജന്യമാക്കാന്‍ സാധ്യമല്ലെന്ന് ടൊറന്റോ പോലീസ് സര്‍വീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പാര്‍ക്കിംഗ് ടിക്കറ്റില്‍ നിന്നും ലഭിക്കുന്ന പണം ടൊറന്റോ സിറ്റിയിലേക്കാണ് പോകുന്നത്. ഒക്ടോബറില്‍, പാര്‍ക്കിംഗ് ലംഘനങ്ങള്‍ക്കുള്ള പിഴ 30 ഡോളറില്‍ നിന്ന് 75 ഡോളറായി വര്‍ധിപ്പിക്കാന്‍ സിറ്റി കൗണ്‍സില്‍ വോട്ട് ചെയ്തിരുന്നു.