സ്പ്രിംഗ് സീസണില്‍ ടൊറന്റോയിലെ ഭവന വിലയില്‍ ഇടിവ് പ്രതീക്ഷിക്കാം: ആര്‍ബിസി 

By: 600002 On: Feb 13, 2024, 11:03 AM

 

 

സ്പ്രിംഗ് സീസണില്‍ ടൊറന്റോയിലെ ഭവന വിലയില്‍ ഇടിവുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പ്രവചിച്ച് റോയല്‍ ബാങ്ക് ഓഫ് കാനഡ. 2022 ലെ സ്പ്രിംഗ് സീസണില്‍ ആരംഭിച്ച ഭവന വിപണിയിലെ മാന്ദ്യത്തിന് ഈ വര്‍ഷം സ്പ്രിംഗ് സീസണില്‍ അവസാനമാകുമെന്ന് ആര്‍ബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വര്‍ഷം രാജ്യവ്യാപകമായി വീടുകളുടെ വില ഒരു ശതമാനം കുറയുമെന്നാണ് ആര്‍ബിസി പ്രവചനം. അതേസമയം, ആല്‍ബെര്‍ട്ടയില്‍ 2.2 ശതമാനം ഉയര്‍ച്ചയും ഒന്റാരിയോയില്‍ രണ്ട് ശതമാനം ഇടിവുമാണ് റിപ്പോര്‍ട്ട് പ്രവചിക്കുന്നത്. രാജ്യത്ത് ഭവന വിപണിയില്‍ ഉയര്‍ച്ചയുടെ ആദ്യ സൂചനകള്‍ പ്രകടമായി തുടങ്ങിയെന്നും ടൊറന്റോയില്‍ പാര്‍പ്പിടവില കുറയുമെന്നും ആര്‍ബിസി പറയുന്നു. 

നവംബര്‍ മുതല്‍ ഫിക്‌സഡ്-റേറ്റ് മോര്‍ഗേജുകള്‍ക്കുള്ള പലിശ നിരക്ക് കുറഞ്ഞത് വീടുകള്‍ വാങ്ങാന്‍ തയ്യാറെടുത്തവരെ സഹായിച്ചത് വീടുകളുടെ വില്‍പ്പനയിലെ വര്‍ധനയ്ക്ക് കാരണായി. കൂടാതെ ബാങ്ക് ഓഫ് കാനഡ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളും ഭവനവിപണിയിലെ ഉണര്‍വിന് കാരണമായി ആര്‍ബിസി റിപ്പോര്‍ട്ടില്‍ പറയുന്നു.