ചാള്‍സ്റ്റണ്‍ ലേക്കിലെ മഞ്ഞുപാളികള്‍ക്കിടയിലൂടെ വീണ് കാണാതായ രണ്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു

By: 600002 On: Feb 13, 2024, 9:54 AM

 

 


ഒന്റാരിയോയിലെ ചാള്‍സ്റ്റണ്‍ ലേക്കിലെ മഞ്ഞുപാളികള്‍ക്കിടയിലൂടെ വീണ് കാണാതായ രണ്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ഒന്റാരിയോ പ്രൊവിന്‍ഷ്യല്‍ പോലീസ്. ഞായറാഴ്ച വൈകുന്നേരം അഞ്ച്് മണിയോടെയാണ് ചാള്‍സ്റ്റണ്‍ ലേക്കില്‍ അപകടമുണ്ടായത്. ഒരാളെ സുരക്ഷിതമായി രക്ഷപ്പെടുത്തിയെന്നും മറ്റ് രണ്ട് പേരം കാണാതാവുകയുമായിരുന്നുവെന്ന് ഒപിപി വക്താവ് പറഞ്ഞു. കാണാതായവര്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെ ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ഒപിപി സ്ഥിരീകരിച്ചു. മരിച്ചവരെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. 

ഈ സംഭവത്തോടെ ഒപിപി ജനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. മഞ്ഞുപാളിയിലൂടെ നടക്കുന്നത് ഒഴിവാക്കണമെന്നും തടാകങ്ങളും മറ്റും സന്ദര്‍ശിക്കുന്നതില്‍ നിന്നും തല്‍ക്കാലത്തേക്ക് വിട്ടുനില്‍ക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.