കാനഡയില്‍ മാര്‍ച്ച് 10 ന് ഡേലൈറ്റ് സേവിംഗ് ടൈം ആരംഭിക്കും 

By: 600002 On: Feb 12, 2024, 2:05 PM

 

 


കാനഡയില്‍ കുറച്ച് ആഴ്ചകള്‍ക്കുള്ളില്‍ ഈ വര്‍ഷത്തെ ഡേ ലൈറ്റ് സേവിംഗ് ടൈം ആരംഭിക്കും. മാര്‍ച്ച് 10 ഞായറാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ 2 മണിക്കാണ് ഡേ ലൈറ്റ് സേവിംഗ് സമയം ആരംഭിക്കുക. കാനഡയിലെ മിക്ക മേഖലകളിലുമുള്ള കനേഡിയന്‍ പൗരന്മാര്‍ ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് മാര്‍ച്ച് 9 ശനിയാഴ്ച ഒരു മണിക്കൂര്‍ മുമ്പ് അവരുടെ മാന്വല്‍ ഡിവൈസുകള്‍ സജ്ജമാക്കണം. സ്മാര്‍ട്ട്‌ഫോണുകളും, സ്മാര്‍ട്ട് വാച്ചുകളും മറ്റ് ഡിജിറ്റല്‍ , വൈഫൈ പ്രവര്‍ത്തനക്ഷമമാക്കിയ ഉപകരണങ്ങളും ഉറങ്ങുമ്പോള്‍ ഓട്ടോമാറ്റിക്കലി ക്രമീകരിക്കാന്‍ സാധ്യതയുണ്ട്

കാനഡയില്‍ എല്ലാ പ്രദേശങ്ങളിലുള്ളവരും ഡേലൈറ്റ് സേവിംഗ് ടൈം പാലിക്കുന്നില്ല. യുക്കോണ്‍, സസ്‌ക്കാച്ചെവനിലെ ഭൂരിഭാഗം പ്രദേശങ്ങള്‍, ക്യുബെക്ക്, ഒന്റാരിയോ, ബീസി എന്നിവയുടെ ചില ഭാഗങ്ങള്‍ എന്നിവ വര്‍ഷം മുഴുവനും സ്റ്റാന്‍ഡേര്‍ഡ് സമയമാണ് തുടരുക.