പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യപ്രദേശ് സന്ദർശിക്കും

By: 600021 On: Feb 10, 2024, 9:07 PM

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മധ്യപ്രദേശ് സന്ദർശിക്കും. ജാബുവയിൽ ഏഴായിരത്തി 300 കോടിയുടെ ഒന്നിലധികം വികസന പദ്ധതികളുടെ സമർപ്പണവും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും. ആഹാർ അനുദാൻ യോജന പ്രകാരം രണ്ട് ലക്ഷത്തോളം വരുന്ന സ്ത്രീ ഗുണഭോക്താക്കൾക്ക് ആഹാർ അനുദാൻ പ്രതിമാസ ഗഡുക്കളായി മോദി വിതരണം ചെയ്യും. ഈ സ്കീമിന് കീഴിൽ, മധ്യപ്രദേശിലെ വിവിധ പ്രത്യേകിച്ച് പിന്നാക്ക ഗോത്രങ്ങളിലെ സ്ത്രീകൾക്ക് പോഷകസമൃദ്ധമായ ഭക്ഷണത്തിനായി പ്രതിമാസം ആയിരത്തി അഞ്ഞൂറ് രൂപ നൽകും. SVAMITVA പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് 1.75 ലക്ഷം അധികാര് അഭിലേഖ് (അവകാശങ്ങളുടെ രേഖ) അദ്ദേഹം വിതരണം ചെയ്യും. ഇത് ആളുകൾക്ക് അവരുടെ ഭൂമിയുടെ അവകാശത്തിന് ഡോക്യുമെൻ്ററി തെളിവുകൾ നൽകുന്നതാണ്. പ്രധാനമന്ത്രി ആദർശ് ഗ്രാം യോജനയ്ക്ക് കീഴിൽ 559 ഗ്രാമങ്ങൾക്കായി 56 കോടി രൂപ പ്രധാനമന്ത്രി കൈമാറും. അംഗൻവാടി ഭവനങ്ങൾ, ന്യായവില കടകൾ, ആരോഗ്യ കേന്ദ്രങ്ങൾ, സ്‌കൂളുകളിലെ അധിക മുറികൾ, റോഡുകൾ തുടങ്ങി വിവിധ തരത്തിലുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് ഈ തുക വിനിയോഗിക്കും.