മോദി സർക്കാരിൻ്റെ മൂന്നാം ടേമിൽ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ

By: 600021 On: Feb 10, 2024, 8:51 PM

നിരന്തരവും സുസ്ഥിരവുമായ പരിശ്രമങ്ങളും ഫലപ്രദമായ നയപരമായ സംരംഭങ്ങളും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ട്രാക്കിലേക്ക് തിരികെ കൊണ്ടുവന്നുവെന്നും അതിൻ്റെ ഫലമായി ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. രാജ്യസഭയിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ധവളപത്രത്തെക്കുറിച്ചുള്ള ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അവർ. താഴെത്തട്ടിൽ വികസന പദ്ധതികളുടെ പുരോഗതി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് നിരീക്ഷിക്കുന്നുണ്ടെന്ന് ധനമന്ത്രി പറഞ്ഞു. മുൻ ഭരണ കാലത്തെ സാമ്പത്തിക കെടുകാര്യസ്ഥത ചൂണ്ടിക്കാട്ടിയ അവർ കഴിഞ്ഞ ഏതാനും വർഷങ്ങളായി 17 ലക്ഷം കോടി രൂപയുടെ 348 പദ്ധതികൾക്കാണ് ഈ സർക്കാർ അംഗീകാരം നൽകിയതെന്ന് പറഞ്ഞു. പണപ്പെരുപ്പ നിരക്കിൽ വന്ന വ്യത്യാസവും ധനമന്ത്രി ചൂണ്ടിക്കാട്ടി.