സമ്പദ്‌വ്യവസ്ഥയില്‍ 37,000 തൊഴിലവസരങ്ങള്‍ ചേര്‍ത്തതോടെ കാനഡയിലെ തൊഴിലില്ലായ്മാ നിരക്ക് ജനുവരിയില്‍ 0.1 ശതമാനം കുറഞ്ഞ് 5.7 ശതമാനമായതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ ലേബര്‍ ഫോഴ്‌സ് സര്‍വേ റിപ്പോര്‍ട്ട്. 2022 ഡിസംബറിന് ശേഷമുള്ള തൊഴിലില്ലായ്മാ നിരക്കിലെ ആദ്യ ഇടിവാണിത്. അതേസമയം, ശരാശരി മണിക്കൂര്‍ വേതനം വര്‍ഷം തോറും 5.3 ശതമാനം ഉയര്‍ന്നു. മൊത്ത വ്യാപാരം, ചില്ലറ വ്യാപാരം, ധനകാര്യം, ഇന്‍ഷുറന്‍സ്, റിയല്‍ എസ്റ്റേറ്റ്, വാടക തുടങ്ങിയ മേഖലകളില്‍ ജനുവരിയില്‍ തൊഴില്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. താമസ, ഭക്ഷണ സേവനങ്ങള്‍ ഏറ്റവും വലിയ തൊഴില്‍ ഇടിവ് രേഖപ്പെടുത്തി.