കനേഡിയന്‍ ഡെന്റല്‍ കെയര്‍ പ്ലാന്‍: സേവനങ്ങള്‍ മെയ് മാസം മുതല്‍ ലഭ്യമാകും 

By: 600002 On: Feb 9, 2024, 1:49 PM

 

 


താഴ്ന്ന വരുമാനക്കാരായ ഇന്‍ഷുറന്‍സ് ഇല്ലാത്ത കനേഡിയന്‍ പൗരന്മാര്‍ക്ക് കൂടി പ്രയോജനപ്പെടുന്ന രീതിയില്‍ മാറ്റം വരുത്തിയ പുതിയ കനേഡിയന്‍ ഡെന്റല്‍ കെയര്‍ പ്ലാനിന്(CDCP) കീഴില്‍ ലഭ്യമായ സേവനങ്ങള്‍ ഹെല്‍ത്ത് കാനഡ പ്രസിദ്ധീകരിച്ചു. ഇതിനകം 600,000 ത്തിലധികം പേര്‍ പ്രോഗ്രാമിനായി അപേക്ഷിച്ചിട്ടുണ്ട്. 

പ്രോഗ്രാം വാഗ്ദാനം ചെയ്യുന്ന മിക്ക സേവനങ്ങളും മെയ് മാസത്തില്‍ ലഭ്യമാകും. എന്നാല്‍ ഓറല്‍ ഹെല്‍ത്ത് പ്രൊവൈഡറില്‍ നിന്നുള്ള മുന്‍കൂര്‍ അംഗീകാരവും വിലയിരുത്തലും ആവശ്യമായ സേവനങ്ങള്‍ ഈ വര്‍ഷം നവംബറില്‍ ലഭ്യമാകും. 

കൂടുതല്‍ വിവരങ്ങള്‍ക്ക്   ഹെല്‍ത്ത് കാനഡ പേജ് സന്ദര്‍ശിക്കുക.