ആല്‍ബെര്‍ട്ടയില്‍ ഗ്യാസ് വില വീണ്ടും ഉയര്‍ന്നേക്കും 

By: 600002 On: Feb 9, 2024, 12:53 PM

 


ഈ ആഴ്ച ആല്‍ബെര്‍ട്ടയില്‍ ഗ്യാസ് വില 10 സെന്റ് വര്‍ധിച്ചതിന് പിന്നാലെ കാല്‍ഗറിയിലും എഡ്മന്റണിലും ഗ്യാസ് വില വീണ്ടും ഉയര്‍ന്നേക്കുമെന്ന് വിദഗ്ധര്‍. ഗ്യാസ് വിസാര്‍ഡിന്റെ അഭിപ്രായത്തില്‍ കാല്‍ഗറിയില്‍ ഗ്യാസോലിന്‍ വില ലിറ്ററിന് 1.44 ഡോളര്‍ വരെ വര്‍ധിക്കുമെന്നാണ് കരുതുന്നത്. എട്ട് ശതമാനം വര്‍ധനവാണ് പ്രവചിക്കുന്നത്. അതേസമയം, എഡ്മന്റണിലും എട്ട് സെന്റ് ഉയര്‍ന്ന് ലിറ്ററിന് 1.42 ഡോളറാകും. 

പ്രീമിയം ഗ്യാസിനും എട്ട് സെന്റ് വില ഉയരുമെന്നാണ് പ്രവചിക്കപ്പെടുന്നത്. ഇതോടെ കാല്‍ഗറിയില്‍ വില 1.76 ഡോളറായും എഡ്മന്റണില്‍ ലിറ്ററിന് 1.72 ഡോളറായും വില ഉയരും. ഡീസല്‍ വിലയില്‍ മാറ്റമില്ല. ഇത് കാല്‍ഗറിയില്‍ 1.66 ഡോളറായും എഡ്മന്റണില്‍ ലിറ്ററിന് 1.64 ഡോളറായും തുടരും.