ആല്‍ബെര്‍ട്ടയില്‍ എന്‍ഡിപിയുടെ ലീഡര്‍ഷിപ്പ് മത്സരത്തില്‍ മത്സരിക്കാന്‍ എഡ്മന്റണ്‍-വൈറ്റ്മഡ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന രാഖി പഞ്ചോളി രംഗത്ത്.2019 മുതല്‍ എംഎല്‍എ സ്ഥാനത്തുള്ള രാഖി പഞ്ചോളി നേതൃത്വ മത്സരത്തിനുള്ള തന്റെ പ്രചാരണത്തിന് തുടക്കം കുറിച്ചു. എഡ്മന്റണ്‍ സ്വദേശിനിയായ രാഖി പഞ്ചോളി 2021 മുതല്‍ ഔദ്യോഗിക പ്രതിപക്ഷമായ എന്‍ഡിപിയുടെ വിദ്യാഭ്യാസ വിമര്‍ശകയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കാത്‌ലീന്‍ ഗാന്‍ലിക്ക് ശേഷം മുന്‍ ലീഡര്‍ റേച്ചര്‍ നോട്ട്‌ലിക്ക് പകരക്കാരനായി മത്സരിക്കുമെന്ന് സ്ഥിരീകരിക്കുന്ന രണ്ടാമത്തെയാളാണ് രാഖി.