ഓട്ടവയില്‍ ജസ്റ്റിസ് മിനിസ്റ്ററുടെ കാര്‍ മോഷണം പോയത് മൂന്നാം തവണ; വിഐപികളെയും വെറുതെ വിടാതെ മോഷ്ടാക്കള്‍ 

By: 600002 On: Feb 9, 2024, 11:34 AM

 

 


കാനഡയില്‍ വാഹന മോഷണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങളെ മാത്രമല്ല, രാഷ്ട്രീയക്കാരെയും ജനപ്രതിനിധികളെയും വരെ മോഷ്ടാക്കള്‍ വെറുതെ വിടുന്നില്ല. ജസ്റ്റിസ് മിനിസ്റ്ററുടെ വാഹനം മോഷ്ടിക്കപ്പെട്ടത് ഇതിനുദാഹരണമാണ്. ജസ്റ്റിസ് മിനിസ്റ്റര്‍ ആരിഫ് വിരാനിയുടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടൊയോട്ട ഹൈലാന്‍ഡര്‍ എക്‌സ്എല്‍ഇ മോഷണം പോയത് മൂന്നാം തവണയാണ്. കഴിഞ്ഞ നവംബറിലാണ് വാഹനം മോഷണം പോയത്. പിന്നീട് വാഹനം കണ്ടെത്തിയതായി ഹൗസ് ഓഫ് കോമണ്‍സ് അറിയിച്ചു. 

ഡേവിഡ് ലാമെറ്റി ജസ്റ്റിസ് മിനിസ്റ്റര്‍ ആയിരിക്കെ കഴിഞ്ഞ ഫെബ്രുവരിയില്‍ മോഷ്ടിക്കപ്പെട്ടതും കണ്ടെടുത്തതും ഈ വാഹനം തന്നെയാണ്. ലാമെറ്റിയുടെ ഭരണകാലത്ത് തന്നെ മറ്റൊരു ടൊയോട്ട ഹൈലാന്‍ഡറും മോഷണം പോയിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഒരു ഫെഡറല്‍ ജസ്റ്റിസ് മിനിസ്റ്ററുടെ കാര്‍ മോഷണം പോകുന്ന മൂന്നാമത്തെ സംഭവമാണിത്.